നെല്ലിന്റെ വില ലഭിച്ചില്ല; റൈസ് മില്ലിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
വൈക്കം: വെച്ചൂര്‍ പാടശേഖരങ്ങളില്‍ നിന്നു സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പൊന്നുരുക്കുംചാല്-പോട്ടക്കരി പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കുമുള്ള കര്‍ഷകര്‍ ബണ്ട്റോഡ് ജങ്ഷനില്‍നിന്നു കമ്പനികവാടത്തിലേക്ക് പ്രകടനം നടത്തി.
നൂറുദിവസം മുന്‍പ് സംഭരിച്ച നെല്ലിന്റെ വില കിട്ടാത്തതിന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും പ്രകടനത്തില്‍ വിളിച്ചോതി. വായ്പ എടുത്തും പണയപ്പെടുത്തിയും പണം സംഭരിച്ച് കൃഷി നടത്തിയവര്‍ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ ജപ്തി നടപടികളെ നേരിടുകയാണ്. രണ്ട് കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു.
കര്‍ഷക കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് സി.ഒ വര്‍ഗീസ് സമരം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി.എന്‍ സുദര്ശനന് അധ്യക്ഷനായി. മത്തായി മാളിയേക്കല്‍, ചന്ദ്രന് ആററുപുറം, തോമസ്, വെങ്കിടേശയ്യര്, ബേബി മണപ്പള്ളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."