തൊടുപുഴ ബ്ലോക്കില്‍'വിമുക്തി' ലഹരിവര്‍ജന മിഷന് തുടക്കം
തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലഹരി വര്‍ജന മിഷന്‍ 'വിമുക്തി'യുടെ തൊടുപുഴ ബ്ലാക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ നിര്‍വഹിച്ചു. യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഇടയിലുളള ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ലഹരി ഉല്‍പന്നങ്ങളുടെ ലഭ്യതയും വിതരണവും ഇല്ലാതാക്കാനുമാണ് വിമുക്തി പദ്ധതി ലക്ഷ്യമിടുന്നത്.
വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി അധ്യക്ഷയായി. ലഹരി മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും സാമൂഹ്യ വിപത്തുകളെക്കുറിച്ചും ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ജേക്കബ് ജോണ്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.
തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി ബിജു ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സിനോജ് ജോസ്, സതീഷ് കേശവന്‍, ബേബി ടോം, മെമ്പര്‍മാരായ കെ.വി ജോസ്, സീന ഇസ്മയില്‍, അന്നമ്മ ചെറിയാന്‍, ലീലമ്മ ജോസ്, ഷൈനി ഷാജി, വിനീത അനില്‍കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി ജോര്‍ജ് സംസാരിച്ചു.
തൊടുപുഴ ബി.ഡി.ഒ കെ. ജയ്‌മോന്‍ സ്വാഗതവും പി.വി ബിജു നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വഴിത്തല ശാന്തിഗിരി കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍ ലഘുനാടകവും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."