കെ.എസ്.ഇ.ബി ഓഫിസര്‍മാരുടെ സംസ്ഥാന കലാജാഥ സമാപിച്ചു
തൊടുപുഴ: സംസ്ഥാനത്ത് മുഴുവന്‍ വീടുകളിലും വെളിച്ചം എത്തിക്കാനായി വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതിയുടെ സന്ദേശം ജനങ്ങളിലേക്ക് പകര്‍ന്ന് കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇടുക്കി- എറണാകുളം മേഖലാ ജാഥയ്ക്ക് തൊടുപുഴയില്‍ സമാപനം.
അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ ബോസ് ക്യാപ്റ്റനായ ജാഥയാണ് സമാപിച്ചത്. 18ന് പാലായിലായിരുന്നു ജാഥകളുടെ സംസ്ഥാനതല ഉദ്ഘാടനം. ഇടുക്കി- എറണാകുളം മേഖലാ ജാഥ പറവൂരില്‍ നിന്ന് 19ന് പര്യടനം ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം ജാഥ ഇന്നലെ ഏലപ്പാറ, കാഞ്ഞാര്‍ എന്നിവിടങ്ങളില്‍ക്കൂടിയാണ് സമാപന കേന്ദ്രമായ തൊടുപുഴയില്‍ എത്തിയത്.
മാര്‍ച്ച് 31ന് സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടക്കാനിരിക്കെ, അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കളിലേയ്ക്കും പദ്ധതിയുടെ സന്ദേശം എത്തിക്കുക, സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും പ്രതിപാദിക്കുക എന്നീ ലക്ഷ്യങ്ങളാണ് കലാജാഥയിലൂടെ ലക്ഷ്യമിട്ടത്. എസ്. ഹരികുമാറായിരുന്നു ഇടുക്കി - എറണാകുളം മേഖലാ ജാഥാ മാനേജര്‍. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. മനോജ്, ടി.കെ മോനി, ടി.കെ ശ്രീകുമാര്‍, വേണുഗോപാല്‍ എന്നിവര്‍ ജാഥാംഗങ്ങളും.
സമാപനയോഗം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജുമൈലാ ബീവി അധ്യക്ഷയായി. അസോസിയേഷന്‍ സെന്‍ട്രല്‍ സോണല്‍ സെക്രട്ടറി കുര്യന്‍ സെബാസ്റ്റിയന്‍, ജാഥാ ക്യാപ്റ്റന്‍ കെ.കെ ബോസ്, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം ഡോ.കെ.കെ ഷാജി, കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍, ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി സനില്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."