മാളയില്‍ മണ്ണ് മാഫിയകള്‍ വീണ്ടും സജീവമാകുന്നു
മാള: പ്രളയത്തിന് ശേഷം മാള ,പൊയ്യ അന്നമനട പഞ്ചായത്ത് പ്രദേശങ്ങളില്‍ മണ്ണുമാഫിയകള്‍ വീണ്ടും സജീവമാകുന്നു.
കഴിഞ്ഞ ദിവസം വലിയപറമ്പ് പുതുക്കുളത്തിലേയ്ക്ക് വെള്ളം ഒഴുകുന്ന തോട് മണ്ണിട്ട് നികാത്താനുള്ള ശ്രമം ഇടതുപക്ഷ പ്രവര്‍ത്തകര്‍ തടഞ്ഞു . കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശങ്ങളില്‍ തണ്ണീര്‍തടങ്ങളും,പാടശേഖരങ്ങളും മണ്ണിട്ടുനികത്തല്‍ സജീവമായി
നടക്കുന്നുണ്ട്. പൊയ്യ പഞ്ചായത്തിലെ പുളിപറമ്പില്‍ ഉത്തരവിന്റെ ബലത്തില്‍ മണ്ണെടുപ്പ് നടത്തിയിരുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് നിറുത്തി വച്ചിരിക്കുകയാണ്.
അന്നമനട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പാടങ്ങളും തണ്ണീര്‍തടങ്ങളും മണ്ണിട്ടുനികത്തല്‍ സജീവമാണ്. വലിയപറമ്പില്‍ നികത്താന്‍ അടിച്ചമണ്ണ് എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ണിട്ടു നികത്തിയ പ്രദേശത്ത് കൊടികുത്തി നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ജില്ല കലക്ടര്‍ക്ക് പരാതിയും നല്‍കി.പി.ഒ ഷാജി ,പി.എസ് സുനീഷ്, എം. എസ് അഭിജിത്ത്, വി.എസ് ഗോപാലകൃഷ്ണന്‍, ഡെനില്‍ സാഗര്‍, സി.ആര്‍ വിശാല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."