മരുഭൂമിയിലും കാര്‍ഷികാഘോഷം
#അഹമ്മദ് പാതിരിപ്പറ്റ
ദോഹ: ഖത്തറിലെ കാര്‍ഷിക പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ കൃഷിയിടം ഖത്തറിന്റെ 'കാര്‍ഷികാഘോഷം' സീസണ്‍ രണ്ട് നാളെ വൈകുന്നേരം അഞ്ചിന് ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിനിമാതാരം നവ്യാനായര്‍ മുഖ്യാതിഥിയായിരിക്കും. ഖത്തറിലെ 15 മാതൃകാ ര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. പ്രമുഖ ഗായകര്‍ അണിനിരക്കുന്ന സംഗീത ിശയുണ്ടാകും. കണ്ണൂര്‍ ഷരീഫ്, ഷാഫി കൊല്ലം, സലിം കോടത്തൂര്‍, ഷെയ്ഖ, ഫാസില ബാനു എന്നിവര്‍ പെങ്കടുക്കും. മഹേഷ്, ബിജേഷ് എന്നിവര്‍ നയിക്കുന്ന ഹാസ്യപരിപാടിയുണ്ടാകും. മൂന്നുവര്‍ഷങ്ങള്‍ക്കു ുമ്പ് മൂന്നുപേരുമായി ഖത്തറില്‍ തുടങ്ങിയ കൂട്ടായ്മയാണ് 'കൃഷിയിടം ഖത്തര്‍'. കൃഷിയില്‍ താല്‍പര്യമുള്ളവക്ക് വിത്തുകള്‍, വളം, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ കൂട്ടായ്മ പ്രവര്‍ത്തകര്‍ എത്തിക്കുന്നുണ്ട്്. നിശ്ചിത കാലയളവില്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി വിത്ത് കൈപ്പറ്റിയവര്‍ നടത്തുന്ന കൃഷി സംബന്ധിച്ച് സൗഹൃദ പരിശോധനകളും നടത്തും.
കേരളത്തില്‍ നിന്നാണ് വിത്തുകള്‍ എത്തിക്കുന്നത്. എല്ലാ സഹായങ്ങളും സൗജന്യമായാണ് ചെയ്യുന്നത് എന്നതാണ് കൃഷിയിടത്തന്റെ പ്രത്യേകത. പതിനാലായിരത്തോളം അംഗങ്ങള്‍ കൂട്ടായ്മക്ക് കീഴിലുണ്ട്. കൃഷി സംബന്ധിച്ച അംഗങ്ങളുടെ എല്ലാ സംശയങ്ങളും ഫേസ്ബുക്കിലൂടെ അപ്പപ്പോള്‍ ദൂരികരിച്ചുനല്‍കും.
പരിപാടിയുടെ ഭാഗമായി നാളെ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടുമണിവരെ പ്രത്യേക സദ്യയും ഒരുക്കിയിട്ടണ്ട്്. കൂട്ടായ്മയിലെ അംഗങ്ങള്‍ വിളയിച്ച സാധനങ്ങള്‍ ഉപയോഗിച്ച് അംഗങ്ങള്‍ തന്നെ പാകം ചെയ്യുന്ന സദ്യയാണ് നല്‍കുന്നത്. അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി. രണ്ടു പരിപാടികള്‍ക്കും നേരത്തേ പാസ് നല്‍കിയവര്‍ക്ക് മാത്രമാണ് പ്രവേശനമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൃഷിയിടം അഡ്മിന്‍മാരായ മഹ്‌റൂഫ്, സുനീര്‍, ജ്യോതിഷ്, അമീര്‍ വാണിയംവീട്ടില്‍, റെയ്‌ഗേറ്റ് ബുക്കില്‍ഡേഴ്‌സ് ഡയറക്ടര്‍ ഹക്‌സര്‍, മാര്‍ക്കറ്റിങ് ഓഫിസര്‍ ഹരിശങ്കര്‍, സഫീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."