തലയില്‍ ഇരുമ്പുകൊക്ക കയറിയ ബാലന് അത്ഭുതകരമായി രക്ഷപ്പെട്ടു
ഹൈദരബാദ്: പന്ത്രണ്ടുകാരന്റെ തലയില്‍ കുത്തിക്കയറിയ കമ്പി അത്ഭുതകരമായി പുറത്തെടുത്തു. ഹൈദരാബാദിലെ മുഹമ്മദ് ബാബാ ഖുറൈശി എന്ന ബാലനാണു ജീവന് തിരിച്ചുകിട്ടിയത്. അറവുശാലയില്‍ മാംസം തൂക്കിയിടുന്ന കമ്പിയുടെ കൊക്കയാണ് ബാലന്റെ വലതുകണ്ണിനടുത്തുകൂടെ തലയില്‍ തുളച്ചുകയറിയത്.
എന്നാല്‍ കണ്ണിനോ തലച്ചോറിനോ കാര്യമായ പോറല്‍ ഏല്ക്കാതെയായിരുന്നു ഇതിന്റെ കിടപ്പ്.
ഉസ്മാനിയ ആശുപത്രിയിലെ ഡോക്ടര്‍മാരാണു കമ്പിക്കൊക്ക പുറത്തെടുത്തത്. ജൂണ്‍ ആറിനായിരുന്നു ഖുറൈശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യൂറോ വിഭാഗത്തിന്റെ സി.ടി സ്കാന്‍ പരിശോധനയില്‍ കൊക്കയുടെ കിടപ്പ് കണ്ടെത്തിയ ഉടന്‍ തന്നെ ന്യൂറോസര്‍ജറി തലവന്‍ ഡോ. പ്രേംജിത്ത് റെയുടെയും അസി. പ്രൊഫ. വേണുഗോപാലിന്റെയും നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ലക്ഷം രൂപ ചെലവുവന്ന ശസ്ത്രക്രിയ സൗജന്യമായാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."