HOME
DETAILS
MAL
കൊറോണ വൈറസ് ബാധ: ഹോങ്കോങില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
backup
January 25 2020 | 11:01 AM
ഹോങ്കോങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തത്തില്‍ ഹോങ്കോങ് നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈന പ്രധാനനഗരത്തിലേക്കുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയണ്.
സ്കൂളുകളുടെ അവധി ഫെബ്രുവരി 17 വരെ നീട്ടിയിട്ടുണ്ട്. ഹോങ്കോങിനെയും വൂഹാന്‍ നഗരത്തെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളും ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കും. കൂടാതെ നഗരത്തില്‍ നടത്താനിരുന്ന ഔദ്യോഗിക പരിപാടികളും പുതുവത്സരാഘോഷങ്ങളും നിര്‍ത്തിവെച്ചതായി ഹേങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കാരി ലാം അറിയിച്ചു.
അടിയന്തര അവസരങ്ങളില്‍ മതിയായ മാസ്കുകള്‍ എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നഗരത്തില്‍ ഇതുവരെ 5 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."