ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധം; സാമ്പത്തിക സംവരണത്തിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ സാമ്പത്തിക സംവരണത്തിന് ആയുള്ള ഭരണഘടന ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. യൂത്ത് ഫോര്‍ ഇക്വആലിറ്റി എന്ന സംഘടന ആണ് ഹര്‍ജി നല്‍കിയത്. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി ആണ് സംവരണ വിരുദ്ധ സംഘടന ആയ യൂത്ത് ഫോര്‍ ഇക്വആലിറ്റി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇന്ദിര സാഹിനി കേസില്‍ 1992 ല്‍ സുപ്രീം കോടതിയുടെ ഒന്‍മ്പത് അംഗ ബെഞ്ച് വിധി പ്രകാരം സാമ്പത്തിക അടിസ്ഥാനത്തില്‍ ഉള്ള സംവരണം നിലനില്‍ക്കില്ല എന്ന് യൂത്ത് ഫോര്‍ ഇക്വആലിറ്റിയുടെ വാദം. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയത് ടി എം എ പൈ കേസിലെ വിധിയുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
നരസിംഹ റാവുവിന്റെ സംവരണ നിയമത്തിന് എതിരെ പോരാടിയ ഇന്ദിര സഹിനിയും അടുത്ത ദിവസം സാമ്പത്തിക സംവരണ ബില്ലിന് എതിരെ ഹര്‍ജി നല്‍കും എന്നാണ് സൂചന. നേരത്തെ തന്നെ മുന്നോക്ക ജാതിക്കുള്ള സംവരണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. നിരവധി സംഘടനകളും വ്യക്തികളും ഇതേ ആവശ്യവുമായി മുന്നോട്ടു വരാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."