ശുചിത്വം വാക്കില്‍ മാത്രം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനിലെ മാലി ന്യങ്ങള്‍ ഓട്ടോബേയിലേക്ക് ഒഴുകുന്നത് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമാകുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്രക്കാര്‍ ഇതുവഴിയാണ് മെയിന്‍ റോഡിലേക്ക് നടന്നുവരുന്നത്. ഒരു വര്‍ഷത്തോളമായി ഇതു തുടരുകയാണെങ്കിലും അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്നു ആക്ഷേപമുണ്ട്. ശുചിത്വത്തെകുറിച്ച് സദാ പൊതുജനങ്ങളെ ഓര്‍മിപ്പിക്കുന്ന നഗരസഭയാണ് സ്വന്തം അധികാര പരിധിയിലുള്ള കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നു മാലിന്യം പൊതുജനങ്ങള്‍ക്കിടയിലേക്ക് ഒഴുക്കി വിടുന്നത്. കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നു സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകളിലെ പൊട്ടലാണ് മാലിന്യങ്ങള്‍ നടവഴിയിലേക്ക് ഒഴുകാന്‍ കാരണം. പരാതികള്‍ ശക്തമാവുമ്പോള്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി തലയൂരുന്നതാണ് അധികൃതരുടെ സ്ഥിരം പരിപാടിയെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."