തലശ്ശേരി-വളവുപാറ റോഡ്: നിര്‍മാണം പ്രതിസന്ധിയില്‍
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് ഒന്നാം റീച്ച് പ്രവൃത്തി പ്രതിസന്ധിയില്‍. തലേശരിയിലെ എരഞ്ഞോളി പുഴയെ ഉള്‍നാടന്‍ ജലഗതാഗത പാതയില്‍ ഉള്‍പെടുത്തിയതുകാരണം എരഞ്ഞോളി പാലത്തിന്റെ ഉയരം അഞ്ച് മീറ്ററോളം കൂട്ടണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശം കഴിഞ്ഞ ദിവസം കെ.എസ്.ടി.പി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രവൃത്തി സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയില്ലെന്ന ആശങ്ക അധികൃതര്‍ ഉന്നയിക്കുന്നത്.
ഉള്‍നാടന്‍ ജല ഗതാഗത പാതയില്‍ ഉള്‍പെടുത്തിയതി നാല്‍ ബോട്ട് സര്‍വിസ് ആരംഭിക്കണമെങ്കില്‍ പാലം അഞ്ചു മീറ്ററോളം ഉയര്‍ത്തണം. ഇതിനായി സ്ഥലം വീണ്ടും പുതുതായി ഏറ്റെടുക്കണം. ഇതിന്റെ നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുക്കുമെന്നാണ് കെ.എസ്.ടി.പി അധികൃതര്‍ പറയുന്നത്. 53 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തലശ്ശേരി-വളവുപാറ റോഡ് രണ്ട് റീച്ചുകളിലായാണ് ടെണ്ടര്‍ കൊടുത്തിട്ടുള്ളത്. തലശ്ശേരി മുതല്‍ കളറോഡ് വരെ 30 കിലോമീറ്റര്‍ ഒന്നാം റീച്ച് 156 കോടിക്ക് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിനീഷ് അഗര്‍വാള്‍ കമ്പനിയാണ് ടെണ്ടറെടുത്തിരിക്കുന്നത്. 2018 ജൂണിലാണ് പണി പൂര്‍ത്തീകരിക്കേണ്ടത്.
എന്നാല്‍ തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തി ഒച്ചിഴയും വേഗത്തിലാണ്. കല്‍വര്‍ട്ടറുകള്‍ കാടുപിടിച്ച് അപകടാവസ്ഥയിലാണ്. രാത്രികാലങ്ങളില്‍ സിഗ്‌നല്‍ ലൈറ്റ് പോലും സ്ഥാപിക്കാത്തതിനാല്‍ വാഹനയാത്രക്കാരും ഭീതിയിലാണ്. കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള രണ്ടാം റീച്ചിന്റെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്. 209 കോടി രൂപയ്ക്ക് പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ ഗ്രൂപ്പാണ് ഇത് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."