"രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍": എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു
ജിദ്ദ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ എസ്കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു സമസ്ത ഇസ്ലാമിക് സെന്റര്‍ ജിദ്ദ സെട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മനുഷ്യ ജാലിക’ ശ്രദ്ധേയമായി. സമസ്ത ഇസ്ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു . ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ തീവ്രതീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലികയെന്നും വര്‍ഗീയത എന്ന വെല്ലുവിളിയെ മത സൗഹാര്‍ദ്ദത്തിലൂടെ ചെറുക്കാന്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പ്രാപ്തമാക്കുകയെന്നതാണ് മനുഷ്യ ജാലിക സമൂഹത്തിനു നല്കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്പകഞ്ചേരി അധ്യക്ഷത വഹിച്ചു. അലി മൗലവി നാട്ടുകൽ പ്രമേയം അവതരിപ്പിച്ചു. നൗഷാദ് അൻവരി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സലീം നിസാമി പ്രമേയ പ്രഭാഷണം നടത്തി. കെഎംസിസി നേതാക്കളായ അഹ്മദ് പാളയാട്ട്, അബുബക്കർ അരിമ്പ്ര, അൻവർ ചേരങ്കൈ, ഗഫൂർ പട്ടിക്കാട്, ഹബീബ് കല്ലൻ, നാസർ കാടാമ്പുഴ, ജലാൽ തേഞ്ഞിപ്പലം, ജലീൽ ഒഴുകൂർ, ലത്തീഫ് മുസ്ലിയാരങ്ങാടി, എസ് ഐ സി നേതാക്കളായ സൈനുൽ ആബിദീൻ തങ്ങൾ, ആലംപാടി അബൂബക്കർ ദാരിമി , എന്‍.പി അബുബക്കര്‍ ഹാജി, മുജീബ് റഹ്മാനി, മുസ്തഫ ബാഖവി ഊരകം, എന്നിവർ സംബന്ധിച്ചു. നാസര്‍, സല്മാന് എന്നിവര്‍ മനുഷ്യ ജാലിക ഗാനം ആലപിച്ചു. അബ്ദുറഷീദ് മണിമൂളി ഖിറാഅത് നടത്തി. എം.സി സുബൈര്‍ ഹുദവി കൊപ്പം, ഉസ്മാൻ എടത്തില്‍, ജാബിർ നാദാപുരം, മൊയ്തീൻകുട്ടി അരിമ്പ്ര, എന്നിവർ നേതൃത്വം നൽകി. ദില്‍ഷാദ് കാടാമ്പുഴ സ്വാഗതവും അന്‍വര്‍ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."