HOME
DETAILS
MAL
'കോണ്‍ഗ്രസിനെ കൂട്ടാതെ ബി.ജെ.പിയെ പ്രതിരോധിക്കാനാവില്ല'; നിലപാട് മാറ്റി പ്രകാശ് കാരാട്ട്
backup
January 10 2019 | 15:01 PM
ന്യൂഡല്‍ഹി: 2019 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അകറ്റണമെങ്കില്‍ കോണ്‍ഗ്രസിനെ കൂട്ടാതെ നടക്കില്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട്. കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു മാത്രമേ ബി.ജെ.പിയെ തുരത്താനാവൂയെന്ന് യെച്ചൂരി പക്ഷം കടുത്ത നിലപാടെടുത്തപ്പോഴും കോണ്‍ഗ്രസിനെ വിദൂരത്തു നിര്‍ത്താനാണ് കാരാട്ട് പക്ഷം ശ്രമിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത പുതിയ പശ്ചാത്തലത്തില്‍ പ്രകാശ് കാരാട്ട് നിലപാട് മാറ്റുകയായിരുന്നു.
കോണ്‍ഗ്രസുമായി സംസ്ഥാനങ്ങളില്‍ പ്രാദേശിക സഖ്യമാവാമെന്നാണ് ഇപ്പോള്‍ പ്രകാശ് കാരാട്ടിന്റെ നിലപാട്. എന്നാല്‍ പശ്ചിമബംഗാളിലെ കാര്യം പിന്നീട് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."