ശബരിമല: മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി പ്രബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ഗവര്‍ണര്‍ പി. സദാശിവവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വൈകിട്ട് 7.30ന് രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍, സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചു.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമങ്ങളും ഇതിന്മേലുണ്ടായ പൊലിസ് നടപടിയും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രളയാനന്തര പുനരധിവാസവും ഹൈക്കോടതി നിര്‍ദേശങ്ങളും ചര്‍ച്ചയായി. സംസ്ഥാനത്തെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ ക്രമസമാധാനില തകര്‍ന്നത് ചൂണ്ടിക്കാട്ടി ഗവര്‍ണറെ ആശങ്ക അറിയിച്ചിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."