നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ 'കൊതുകിനു വളരാനായി' ഒരു വാഷ് ബേസിന്
നീലേശ്വരം: ദീര്‍ഘദൂര യാത്രകഴിഞ്ഞു നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ മുഖംകഴുകാനായി വാഷ്ബേസിനരികിലെത്തുമ്പോള് ഒന്നമ്പരക്കും. കൊതുകിന്റെ കൂത്താടികള്‍ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണു ഇതില്‍ കാണാന്‍ കഴിയുക. ഒപ്പം, പായല്‍ നിറഞ്ഞതും വൃത്തിഹീനവുമായ വെള്ളവും. മാസങ്ങളായുള്ള അവസ്ഥയാണിത്.
ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലാണു വാഷ്ബേസിനുകളുള്ളത്. ഇതില്‍ ഒന്നാകട്ടെ യാത്രക്കാരുടെ വിശ്രമമുറിക്കടുത്തും. രണ്ടില്‍ നിന്നും വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണുള്ളത്. ഇവയില്‍ ധാരാളം കൂത്താടികളും വളരുന്നുണ്ട്. പ്ലംബിങില് വന്ന തകരാറാണു ഇതിനു കാരണമായി പറയപ്പെടുന്നത്. നിരവധി തവണ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയതായി യാത്രക്കാര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ കരാറുകാരനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു ഔദ്യോഗിക വിശദീകരണം. എന്നാല്‍ അത് എപ്പോള്‍ പരിഹരിക്കപ്പെടുമെന്ന ചോദ്യത്തിനു മാത്രം മറുപടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."