ചരിത്രം കുറിച്ച് പെണ്‍പട
ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് കിരീടം. ഫൈനലില്‍ റെയില്‍വേസിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരള വനിതകള്‍ 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചത്.
കേരളത്തിന്റെ 11ാം കിരീടമാണിത്. കഴിഞ്ഞ 10 വര്‍ഷവും ഫൈനലില്‍ റെയില്‍വേസിന് മുന്പില് കീഴടങ്ങിയ കേരളം ഇക്കുറി മികച്ച പ്രകടനം കാഴ്ചവച്ചാണ് കിരീടം തിരിച്ചുപിടിച്ചത്. സ്കോര്‍: 20-25, 25-17, 17-25, 25-19, 15-8. ആദ്യ സെറ്റ് 20-25ന് റെയില്‍വേസിന് മുന്പില് അടിയറ വച്ചെങ്കിലും രണ്ടാംസെറ്റില്‍ ശക്തമായി തിരിച്ചുവന്ന കേരളം 25 -17ന് സ്വന്തമാക്കി. മൂന്നാം സെറ്റ് 17 -25ന് കൈക്കലാക്കി റെയില്‍വേസ് വീണ്ടും കേരളത്തിനുമേല്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും നാലാം സെറ്റും (25-19) അഞ്ചാം സെറ്റും (15-8) കൈക്കലാക്കിയ കേരളം റെയില്‍വേസിനോട് മധുര പ്രതികാരം വീട്ടി ചരിത്രം തിരുത്തി.
ശക്തമായ ജംപിങ് സര്‍വുകളും അറ്റാക്കുകളുമായി കളംനിറഞ്ഞ റെയില്‍വേസിന്റെ നിര്‍മലും മലയാളി താരം മിനിമോളും ചെലുത്തിയ സമ്മര്‍ദം കേരളം ടീം ഗെയിമിലൂടെയാണ് മറികടന്നത്. കേരളത്തിന് വേണ്ടണ്ടി ലിബറോ അശ്വതി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. സെറ്റര്‍ ജിനിയും ആക്രമണത്തില്‍ അഞ്ജു, ശ്രുതി, സൂര്യ എന്നിവരും മിന്നിയതോടെ കേരളം ആവേശത്തോടെ കളിക്കളം വാഴുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ മത്സരം അവസാന സെറ്റിലെക്ക് നീണ്ടണ്ടപ്പോള് കളി കൈവിട്ടുപോവുമെന്നു കരുതിയെങ്കിലും സദാനന്ദന്റെ ശിക്ഷണത്തിലിറങ്ങിയ കേരളം അവസാന ലാപ്പില്‍ ഒപ്പത്തിനൊപ്പം പിടിച്ചാണ് മുന്നേറിയത്. 8-7ന് റെയില്‍വേ ലീഡില്‍ നില്‍ക്കെയാണ് കളി മാറിയത്. 10- 8ല്‍ റെയില്‍വേയെ കാഴ്ചക്കാരാക്കി കേരളം ആഞ്ഞടിച്ചു. പുരുഷ വിഭാഗം ലൂസേഴ്സ് ഫൈനലില്‍ പഞ്ചാബിനെ വീഴ്ത്തി കേരളം മൂന്നാം സ്ഥാനം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കേരളത്തിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."