സഊദിയില്‍ 17 മേഖലകളില്‍ കൂടി സ്വദേശിവത്ക്കരിക്കാന്‍ പദ്ധതിയെന്ന്
ജിദ്ദ : സഊദിയില്‍ ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ 17 മേഖലകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ സ്വദേശി വത്ക്കരിക്കാന്‍ പദ്ധതിയുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ അറിയിച്ചതായി പ്രമുഖ ദിനപത്രം 'മക്ക' റിപ്പോര്‍ട്ട് ചെയ്തു . വിവിധ പ്രവിശ്യകളില്‍ തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ചായിരിക്കും സ്വദേശിവത്ക്കരണം നടപ്പിലാക്കുക .
ആരോഗ്യം , വിദ്യാഭ്യാസം , ടുറിസം , ഇന്‍ഷുറന്‍സ് , ബാങ്ക് , എനര്‍ജി , ഖനനം , ഇന്‍ഡസ്ട്രി , അഭിഭാഷകവൃത്തി , ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കൃഷി , ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് , സ്‌പോര്‍ട്‌സ്, എന്റര്‍ടെയിന്‍മെന്റ് , ഓഡിയോ&വിഷ്വല്‍ മീഡിയ , ഐ.ടി , ടെലികമ്മ്യുണിക്കേഷന്‍ എന്നീ മേഖലകളിലായിരിക്കും ഈ വര്‍ഷാവസാനത്തോടെ ഭാഗികമായോ പൂര്‍ണ്ണമായോ സൗദിവത്ക്കരണം നടപ്പിലാക്കുക .അതേ സമയം റെന്റ് എ കാര്‍ സ്ഥാപനങ്ങളും ടാക്‌സി ഡ്രൈവര്‍ സേവനങ്ങളും ഉടന്‍ തന്നെ പൂര്‍ണ്ണമായും സ്വദേശിവത്ക്കരിക്കും എന്നാണു റിപ്പോര്‍ട്ട്.
അതിനിടെ വര്‍ഷത്തില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം സ്വദേശികള്‍ക്കു തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു പുതിയ പദ്ധതി നടപ്പാക്കുന്നുമെന്ന് തൊഴില്‍ മന്ത്രി
ഡോ.അലിബിന്‍ നാസിര്‍ അല്‍ ഗാഫിസ് പറഞ്ഞു.
തൊഴില്‍ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ട് വരുകയും സ്വദേശികളെ വിവിധ ജോലികള്‍ക്കു യോഗ്യരാക്കുകയുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി വര്‍ഷത്തില്‍ 220,000 സ്വദേശികള്‍ക്കു തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സഊദിയില്‍ 2020 ആവുമ്പോഴേക്കു തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."