ഭരണസ്തംഭനം: ഡെമോക്രാറ്റുമായുള്ള ചര്‍ച്ചയില്‍നിന്ന് ട്രംപ് ഇറങ്ങിപ്പോയി
വാഷിങ്ടണ്‍: ഭരണസ്തഭനവുമായി ബന്ധപ്പെട്ട ഡെമാക്രോറ്റിക് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിക്കുന്നത് തള്ളിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ ഇറങ്ങിപ്പോക്ക്.
ഭാഗിക ഭരണ സ്തംഭനം 19ാം ദിനം പിന്നിട്ടതോടെയാണ് ട്രംപ് പ്രതിപക്ഷവുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചാസമയം നഷ്ടം മാത്രമാണെന്നും ഒന്നും നടക്കില്ലെന്നും താന്‍ അവരോട് ബൈ,ബൈ പറഞ്ഞുവെന്നും ട്രംപ് പിന്നീട് ട്വീറ്റ് ചെയ്തു. 14 മിനുട്ട് മാത്രമാണ് ചര്‍ച്ച നടന്നത്.
ട്രംപ് ദുശാഠ്യ സ്വഭാവക്കാരനാണെന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തി. മതില്‍ നിര്‍മിക്കാനുള്ള ഫണ്ട് അനുവദിക്കുമോയെന്ന് ട്രംപ് സഭാ സ്പീക്കര്‍ നാന്‍സി പെലോസിയോട് ചോദിച്ചെന്നും എന്നാല്‍ അവര്‍ ഇല്ലെന്ന് മറുപടി നല്‍കിയെന്നും ഡെമോക്രാറ്റിക് നേതാവ് ചങ്ക് ഷൂമര്‍ പറഞ്ഞു. ഉടനെ എഴുന്നേറ്റ ട്രംപ് ഒന്നും ചര്‍ച്ച ചെയ്യേണ്ടെന്നു പറഞ്ഞ് ഇറങ്ങിപ്പോയി - ഷൂമര്‍ പറഞ്ഞു.
ഭാഗിക ഭരണസ്തംഭനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 8 ലക്ഷം ഫെഡറല്‍ തൊഴിലാളികള്‍ക്കാണ് ശമ്പളം മുടങ്ങിയരിക്കുന്നത്. അതിര്‍ത്തിയില്‍ സ്റ്റീല്‍ മതില്‍ നിര്‍മാണത്തിനായി 5.7 ബില്യന്‍ ഡോളര്‍ അനുവദിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുത്തുന്നത്. എന്നാല്‍ ഡെമോക്രാറ്റുകള്‍ക്ക് പിന്തുണയുള്ള പ്രതിനിധി സഭയില്‍ ഫണ്ട് നല്‍കുന്നതു തള്ളുകയായിരുന്നു. മതില്‍ നിര്‍മാണത്തില്‍നിന്ന് പിന്‍വാങ്ങില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുരക്ഷയ്ക്കുവേണ്ടിയും മാനുഷിക പരിഗണനവച്ചും ഫണ്ട് നല്‍കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. 'ഇത് തെറ്റിനും ശരിയ്ക്കും ഇടയിലുള്ള ഒരു തെരഞ്ഞെടുക്കലാണ്. അമേരിക്കന്‍ പൗരന്മാരോടുള്ള കടമ നമ്മള്‍ നിറവേറ്റിയോ എന്നതുമായി ബന്ധപ്പെട്ട വിഷയമാണിത് '.പുറത്തുള്ള ആളുകളോടുള്ള വിദ്വേഷം കൊണ്ടല്ല അവര്‍ മതിലുകള്‍ നിര്‍മിക്കുന്നത്. മറിച്ച് അകത്തുള്ളവരോടുള്ള ഇഷ്ടംകൊണ്ടാണെന്ന് ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."