യമനില്‍ ചാവേര്‍ ആക്രമണം: അഞ്ചു മരണം മൂന്നു പേര്‍ക്ക് പരുക്ക്
റിയാദ്: യമനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച യമന്‍ ആര്‍മി ഗെയ്റ്റിന് സമീപം കാറിലെത്തിയ സംഘം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഏദനിലെ രണ്ടാമത്തെ വലിയ പട്ടണമായ സിനിജ്ബാറില്‍ നിന്നും അന്‍പതു കിലോമീറ്റര്‍ അകലെ ഗവണ്‍മെന്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള ആര്‍മി ക്യാംപിനു മുന്നിലാണ് സ്‌ഫോടനം നടന്നത്.
ആര്‍മി ക്യാംപ് ലക്ഷ്യമാക്കിയെത്തിയ ചാവേറിന് ഉള്ളില്‍ കടക്കാനായില്ലെന്നും അതിനു മുന്‍പ് തന്നെ കനത്ത രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നും യമന്‍ സൈന്യത്തെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാവേര്‍ ആക്രമണത്തിന്റെ ഉത്തവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ ഖാഇദയുമായി ബന്ധമുള്ളവരാണ് ഇതിനു പിന്നിലെന്ന് യമന്‍ സൈന്യം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."