സിറിയയില്‍നിന്ന് അവസാന ഇറാനിയേയും പുറത്താക്കുമെന്ന് പോംപിയോ
കെയ്‌റോ: സിറിയയില്‍നിന്ന് അവസാന ഇറാനിയേയും പുറത്താക്കാനായി യു.എസ് പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇതിനായി തങ്ങളുടെ നയതന്ത്രവും സഖ്യകക്ഷികളെയും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപത് സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു പോംപിയോ.
ഇറാനെയും അവരെ പിന്തുണക്കുന്നവരെയും സിറിയയില്‍നിന്ന് ഒഴിവാക്കുന്നതുവരെ ബഷാറുല്‍ അസദിന്റെ നിയന്ത്രണത്തിന് കീഴിലുള്ള പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കില്ല. സിറിയയില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കും. എന്നാല്‍ ഐ.എസിനെതിരേയുള്ള പോരാട്ടം തുടരും. സൈന്യത്തെ പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചു. അതു നടപ്പിലാക്കും. ഈ വിഷയത്തില്‍ തര്‍ക്കങ്ങളൊന്നുമില്ല. ഇത് മാധ്യമങ്ങള്‍ നിര്‍മിക്കുന്ന കഥകള്‍ മാത്രമാണെന്ന് പോംപിയോ വ്യക്തമാക്കി.
ഐ.എസിനെ സിറിയയില്‍നിന്നു പൂര്‍ണമായും നീക്കിയതിനു ശേഷമേ പിന്‍വാങ്ങുകയുള്ളൂവെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. യു.എസ് സഖ്യകക്ഷിയായ കുര്‍ദുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വന്ന ബാള്‍ട്ടന്റെ പ്രസ്താവന സൈന്യത്തെ പിന്‍വലിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടാക്കി. യു.എസ് പിന്‍വാങ്ങുന്നില്ലെങ്കില്‍ സിറിയില്‍ ആക്രമണം ആരംഭിക്കുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് സൈനിക പിന്‍മാറ്റം സ്ഥിരീകരിച്ച് പോംപിയോ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."