HOME
DETAILS

അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാന്‍

  
backup
June 12 2016 | 08:06 AM

%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b2

ചോദിക്കുന്നവര്‍ക്കും ചോദിക്കാത്തവര്‍ക്കും വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും എല്ലാവര്‍ക്കും എപ്പോഴും അല്ലാഹു പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹമാണ് അല്ലാഹുവിന്റെ കാരുണ്യം. ഇരുകാലികള്‍ക്കും നാല്‍ക്കാലികള്‍ക്കും പറവകള്‍ക്കും പാറ്റകള്‍ക്കും പുല്ലിനും വന്മരത്തിനും ജീവനുള്ളവയ്ക്കും ജീവനില്ലാത്തവയ്ക്കും എല്ലാം ഇത് ലഭിക്കും.

ഈ പ്രകൃതി സംഭവങ്ങളെല്ലാം ദൃഷ്ടാന്തീകരിക്കുന്നത് അല്ലാഹുവിന്റെ സര്‍വചരാചര പരിരക്ഷണക്ഷമമായ മഹാ കാരുണ്യത്തെയാണ്. മഹത്തരമായ ഈ കാരുണ്യം സര്‍വലോകാധിപനും സര്‍വശക്തനുമായ അല്ലാഹുവിന് ഇല്ലായിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊന്നും ജീവിച്ചിരിക്കുമായിരുന്നില്ല. നിരീശ്വരവാദികളും ജീവിച്ചിരിക്കുമായിരുന്നില്ല. തന്നെ സ്തുതിക്കുന്നവര്‍ക്കു മാത്രമേ ചൂടും പ്രകാശവും പ്രാണവായുവും ജീവജലവും ലഭ്യമാക്കൂ എന്ന് സര്‍വശക്തനായ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ വായുവും വെള്ളവും ലഭിക്കാതെ അവിശ്വാസികള്‍ മരിച്ചുപോകുമായിരുന്നു. അങ്ങനെ സംഭവിക്കാത്തത് അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ്.

''അല്ലാഹുവിന്റെ കാരുണ്യമില്ലായിരുന്നുവെങ്കില്‍ ഒരു അവിശ്വാസിയും ഒരു മുറുക്ക് വെള്ളം പോലും കുടിക്കില്ലായിരുന്നു''എന്ന നബി വചനം ശ്രദ്ധേയമാണ്.

കരുണലഭിക്കാന്‍ നാം കരുണ ചെയ്യണം. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാന്‍ പ്രാര്‍ഥന അനിവാര്യമായ ഘടകമാണ്. നമുക്ക് ആവശ്യമുള്ളതെന്തും ചോദിക്കാനും പറയാനും നമുക്കുള്ളത് നമ്മുടെ സ്രഷ്ടാവാണ്. നാം നമ്മുടെ സഹജീവികളോടും ഇതരജീവജാലങ്ങളോടും കരുണ ചെയ്യുന്നവരാകുമ്പോള്‍ മാത്രമേ നമുക്ക് കരുണ ലഭിക്കുകയുള്ളൂ. ഒരു നബി വചനം ഇങ്ങനെയാണ്.'നിങ്ങള്‍ കരുണ ചെയ്യുക എന്നാല്‍ നിങ്ങള്‍ക്ക് കരുണ ലഭിക്കും. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാപ്പു നല്‍കുക എന്നാല്‍ നിങ്ങള്‍ക്ക് മാപ്പ് ലഭിക്കും (അഹ്്മദ്).

അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്നു റിപ്പോര്‍ട്ട് : അല്ലാഹുവിന്റെ കോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഞാന്‍ ഒരിക്കല്‍ നബി(സ)യോട് ചോദിച്ചു. നീ മറ്റാരോടും കോപിക്കരുത് എന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി.

അല്ലാഹുവിനോട് പാപമോചനം തേടുന്നവര്‍ക്ക് കാരുണ്യം ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. സ്വാലിഹ് നബി(അ) തന്റെ ജനതയോട് ചോദിച്ച കാര്യം അല്ലാഹു ഉദ്ധരിക്കുന്നു: 'എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്മയേക്കാള്‍ മുമ്പായി തിന്മക്ക് തിടുക്കം കൂട്ടുന്നത്? നിങ്ങള്‍ക്ക് അല്ലാഹുവിനോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ കാരുണ്യം ലഭിക്കുമല്ലോ.' (ഖുര്‍ആന്‍ 27:46)

തെറ്റി നില്‍ക്കുന്ന ബന്ധങ്ങളെ നന്നാക്കുന്നവര്‍ക്ക് അല്ലാഹു കരുണ നല്‍കും: 'സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.' (ഖുര്‍ആന്‍ 49:10)

പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ക്ഷമ അവലംബിക്കുന്നവര്‍ക്കും കാരുണ്യം വാരിച്ചൊരിയും. അല്ലാഹു പറയുന്നു: 'അവര്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്.' അവര്‍ക്ക് തങ്ങളുടെ രക്ഷിതാവില്‍ നിന്ന് അനുഗ്രഹവും കാരുണ്യവും ലഭിക്കും. അവരാണ് സന്മാര്‍ഗം പ്രാപിച്ചവര്‍.'(ഖുര്‍ആന്‍ 2:156,157)

അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കനിവിലും തണലിലുമാണ് നാം ജീവിക്കുന്നത്. എന്നാല്‍ ഇരു ലോകത്തും യഥാര്‍ഥ വിജയവും സൗഭാഗ്യവും നമുക്ക് ലഭിക്കാന്‍ അല്ലാഹു പ്രത്യേകം കനിഞ്ഞേകുന്ന കാരുണ്യം തന്നെ വേണം. അത് ലഭിക്കാന്‍ അല്ലാഹു നിര്‍ദേശിച്ച വഴികള്‍ നാം ശ്രദ്ധിക്കുകയും വേണം. വിശുദ്ധ റമദാനിന്റെ രാപകലുകള്‍ അതിനായി നാം വിനിയോഗിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago