പ്രസവിച്ച് ഏഴാം നാളില്‍ ആലപ്പുഴ സ്വദേശിനി സഊദിയില്‍ അന്തരിച്ചു
ജിദ്ദ: പ്രസവിച്ച് ഏഴാം നാളില്‍ ആലപ്പുഴ സ്വദേശിനി സഊദിയില്‍ അന്തരിച്ചു. അമീറ നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ യൂനിവേഴ്‌സിറ്റി വിസിറ്റിങ് ലക്ചറും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ഷംന സഹീര്‍ (30) ആണ് മരിച്ചത്. റിയാദിലെ എല്‍.ജി കമ്പനിയിലെ എന്‍ജിനീയര്‍ ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷന്‍ സ്വദേശി സഹീര്‍ അബ്ദുല്‍ അസീസിന്റെ ഭാര്യയാണ്.
റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഒരാഴ്ച്ച മുന്‍പ് ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയ ഇവര്‍ക്ക് പ്രസവാനന്തര വിശ്രമത്തിനിടെ വീണ് പരുക്കേറ്റിരുന്നു. തുടര്‍ന്ന് രക്തത്തിലുണ്ടായ അണുബാധ ഹൃദയസ്തംഭന കാരണമാവുകയായിരുന്നു എന്നാണ് വിവരം.
യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ ക്വാര്‍ട്‌സിന്റെ കണ്‍സള്‍ട്ടന്റായി സേവനം ചെയ്യുന്ന ഷംന നേരത്തെ റിയാദില്‍ നടന്ന സഊദി ഇന്റര്‍നാഷനല്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. കോട്ടയം ആതിമ്പുഴ കൊച്ചു പറമ്പില്‍ ഷൂക്കൂര്‍-സഫ്‌റത്ത് ദമ്പതികളുടെ മകളാണ്. നവജാത ശിശുവിനു പുറമെ രണ്ട് വയസ്സ് പ്രായമായ പെണ്‍കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."