സൈന്യത്തില്‍ സ്വവര്‍ഗാനുരാഗം അനുവദിക്കില്ല: കരസേനാ മേധാവി
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം സൈന്യത്തില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപില്‍ റാവത്ത്. സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കുന്ന സുപ്രിം കോടതി വിധിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വവര്‍ഗരതി സൈന്യത്തില്‍ അനുവദിക്കാനാകില്ല. സൈന്യം രാജ്യത്തെ നിയമത്തിന് എതിരല്ല. എന്നാല്‍ ഒരാള്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ സാധാരണ രീതിയില്‍ ഉള്ള എല്ലാ അവകാശങ്ങളും സൗകര്യങ്ങളും ലഭിക്കില്ല. കുറച്ചു കാര്യങ്ങള്‍ സൈന്യത്തില്‍ വ്യത്യസ്തമായിരിക്കും.
കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രിം കോടതി സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. കൊളോണിയല്‍ കാലഘട്ടത്തെ ഐ.പി.സി സെക്ഷന്‍ 377, സമത്വത്തിനുള്ള സ്വാതന്ത്ര്യം ലംഘിക്കുന്നെന്നു നിരീക്ഷിച്ചായിരുന്നു സുപ്രിംകോടതി തീരുമാനം. പരസ്പര സമ്മതത്തോടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം വിലക്കിയിരുന്നത് ഐ.പി.സി സെക്ഷന്‍ 377 പ്രകാരമാണ്.
സൈന്യം ഇപ്പോഴും വളരെ യാഥാസ്ഥിതികമാണെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. സൈന്യത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല. വിവാഹേതര ബന്ധവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."