HOME
DETAILS
MAL
പൗരത്വം
backup
January 26 2020 | 00:01 AM
മിനാ.....ന്റെ 'പൗരത്വം' ഏടേ ?
കുനിഞ്ഞ് നോക്ക് മന്‍ശ്യാ... അതാടത്തന്നെ ഇണ്ട്.
അള്ളാ, മക്കളെ ഇണ്ടാക്ക്ന്നതാ പൗരത്വം? അത് പുരുസത്തം അല്ലേ?
പിന്നെന്തിനാണപ്പാ പായില് കെടക്ക്മ്പം നിങ്ങള് അതന്വേസിക്ക്ന്നത്?
***
മജീദേ, വാതില് തൊര്‍ക്ക്, വണ്ടിക്കേറ്. അന്നെ ഒന്ന് പരിശോധിക്കണം.
ചതിക്കല്ലെ മക്കളേ, അതെന്റെ പൗരത്വമാണ്.
***
ഞാന്‍ ഭാരതീയനാണ്. അതില്‍ത്തന്നെയുണ്ട് എല്ലാം. അതിലെ തീയാണ് നമ്മള്‍. നീതിയുടെ പ്രകാശം.* 'അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി, അതിനുള്ളിലാനന്ദ ദീപം കൊളുത്തി...ദീപം കൊളുത്തി...'
അത് കെടുത്തരുത്. ആളിക്കത്തിക്കരുത്.
*പന്തളം കെ. പി. രാമന്‍പിള്ളയുടെ കവിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."