അവളെ വീണ്ടും...
പട്ന: പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ബിഹാറില്‍ വന്‍പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കുകയും തലയറുക്കുകയും മാറില്‍ മാരക മുറിവുണ്ടാക്കുകയും ചെയ്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
പട്നയില്‍നിന്ന് 111 കി.മീറ്റര്‍ അകലെയുള്ള ഗയയിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയാണ് കൊലചെയ്യപ്പെട്ടത്. ക്രൂരമായി പീഡനത്തിന് ഇരയാക്കിയശേഷമാണ് കുട്ടിയെ കൊലചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. എന്നാല്‍ ബന്ധുക്കളുടെ ആരോപണം തള്ളിയ പൊലിസ് ഇതു ദുരഭിമാനക്കൊലയാണെന്നു വ്യക്തമാക്കി.
അതിനിടയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം വന്‍ പ്രതിഷേധത്തിനാണു വഴിവച്ചത്.
സംഭവത്തില്‍ പൊലിസ് നടപടി വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
കഴിഞ്ഞ ഡിസംബര്‍ 28 മുതല്‍ കുട്ടിയെ കാണാതായിരുന്നു. ഇക്കഴിഞ്ഞ ആറിന് മൃതദേഹം കണ്ടെത്തി.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നല്കിയ പരാതി പൊലിസ് ഗൗരവത്തോടെ പരിഗണിക്കാതിരുന്നതാണ് കൊലചെയ്യപ്പെടാന്‍ കാരണമായതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ പൊലിസ് പറയുന്നത് മറ്റൊന്നാണ്. 28നു കാണാതായ പെണ്‍കുട്ടി ഡിസംബര്‍ 31നു തിരികെ വീട്ടിലെത്തിയിരുന്നുവെന്ന് മാതാവും മൂത്ത സഹോദരിയും പറഞ്ഞിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ രോഷാകുലനായ പിതാവ് കുട്ടിയെ മറ്റൊരാളുടെ കൂടെ വീട്ടില്‍നിന്ന് പറഞ്ഞയച്ചു. തുടര്‍ന്ന് ചില പ്രാദേശിക അക്രമികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പിടികൂടി പീഡിപ്പിച്ചു കൊലപ്പെടുത്തി. ആന്തരികാവയവ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും പൊലിസ് പറയുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിരവധിപേരാണ് തെരുവിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."