HOME
DETAILS

ബോംബു വച്ചവന്‍ ഭീകരനേയല്ല..!

  
backup
January 26 2020 | 00:01 AM

mangluru-bomb-27-01-2020

 

 

2020 ജനുവരി 20ന് മംഗളൂരു വിമാനത്താവളത്തില്‍ ബോംബു വച്ചതിന്റെ പിറ്റേന്നിറങ്ങിയ ചില പത്രങ്ങളിലെ വാര്‍ത്തയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഉഗ്രശേഷിയുള്ള ബോംബാണ് വിമാനത്താവളത്തില്‍ വച്ചതെന്നും അതു പൊട്ടിയിരുന്നുവെങ്കില്‍ വന്‍ ദുരന്തമുണ്ടായേനെയെന്നും കര്‍ണാടക പൊലിസിനെ ഉദ്ധരിച്ചു വാര്‍ത്തയില്‍ പറയുന്നുണ്ട്. അതുകൊണ്ട് ആ ബോംബു വയ്ക്കല്‍ കുട്ടിക്കളിയായിരുന്നില്ലെന്നു വ്യക്തം.
അതല്ല, ഇവിടുത്തെ പ്രസക്തവിഷയം. ചില പത്രങ്ങളിലെ വാര്‍ത്തയില്‍ ഇങ്ങനെ ചില വരികളുണ്ട് : ''ഓട്ടോറിക്ഷയില്‍ എത്തിയ രണ്ടുപേരാണു ബാഗ് വിമാനത്താവളത്തിനുള്ളില്‍ ഉപേക്ഷിച്ചതെന്നു സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞു. വെള്ളത്തൊപ്പിയും വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ച ഇയാളാണ് ബാഗ് ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ കൊണ്ടുവച്ചത്.''
'വെള്ളത്തൊപ്പിയും വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും' എന്ന പ്രയോഗമാണ് ശ്രദ്ധിക്കേണ്ടത്. വെള്ളത്തൊപ്പി ആര്‍ക്കും ധരിക്കാം. എന്നാല്‍, ചില വാക്കുകള്‍ ചിലയിടങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സാന്ദര്‍ഭികാര്‍ത്ഥം വ്യത്യസ്തമാകും. കാക്കി ട്രൗസറും കുറുവടിയും ധരിച്ചയാള്‍ എന്നു പറയുമ്പോള്‍ ആരെയാണ് ഉദ്ദേശിക്കുന്നതെന്നു കേള്‍ക്കുന്നവര്‍ക്ക് അറിയാമെന്ന പോലെ ബോംബുവച്ച ഭീകരനെ വെള്ളത്തൊപ്പിക്കാരനെന്നു വിശേഷിപ്പിക്കുമ്പോള്‍ അതു ഗാന്ധിത്തൊപ്പിയാണെന്ന് ആരും ധരിക്കില്ല. വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ട് എന്നുകൂടി പറയുന്നതോടെ ചിത്രം വ്യക്തം.
അതോടെ ആ ഭീകരനാരെന്നു മതഭ്രാന്തു നിറഞ്ഞ മനസുകള്‍ ഉറപ്പിക്കും. മതഭ്രാന്തില്ലാത്തവരുടെ മനസിലും സംശയം നിഴലിക്കാം. രാജ്യത്തെ ജനഹൃദയങ്ങളിലാകെ ബോധപൂര്‍വവും അതിലേറെ ആസൂത്രിതവുമായി വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ഒരുകൂട്ടര്‍ കച്ചകെട്ടിയിറങ്ങിയ ഇക്കാലത്ത് വാര്‍ത്തയിലെ ഈ വാക്കുകളുണ്ടാക്കുന്ന അനര്‍ത്ഥം ഊഹിക്കാവുന്നതേയുള്ളൂ.
അടുത്തദിവസം ചില മാധ്യമങ്ങളില്‍ ഈ ബോംബ് വാര്‍ത്തയ്ക്കു തീവ്രത വര്‍ധിച്ചു. മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് വച്ച ഭീകരന്റെ അടുത്ത ലക്ഷ്യം ആന്ധ്രപ്രദേശിലെ കദ്രി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം തകര്‍ക്കലാണെന്നു വാര്‍ത്ത വന്നു. പ്രതിയെ പിടികൂടി ചോദ്യംചെയ്യുന്നതിനോ പ്രതി ആരെന്നു കണ്ടെത്തുന്നതിനോ മുന്‍പാണ് ഇങ്ങനെയൊരു വാര്‍ത്ത.
ഓട്ടോയില്‍ കയറിയ ആള്‍ കദ്രി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതിന്റെ ചുവടുപിടിച്ചാണ് 'വെള്ളത്തൊപ്പിയും വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ച' ഭീകരന്‍ ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അയാളുടെ കൈയില്‍ മറ്റൊരു ബാഗു കൂടി ഉണ്ടായിരുന്നെന്നും അതില്‍ ക്ഷേത്രം തകര്‍ക്കാനുള്ള ഉഗ്ര സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നുമൊക്കെയുള്ള കഥ വരുന്നത്.


വിമാനത്താവളത്തില്‍ വച്ചതു കളിബോംബായിരുന്നില്ലെന്നും സ്‌ഫോടനം തലനാരിഴയ്ക്കു പാളിപ്പോയതാണെന്നും കര്‍ണാടക പൊലിസ് വെളിപ്പെടുത്തിയിട്ടുണ്ട്. ടൈമറുമായി ഘടിപ്പിച്ച ബോംബിലെ വയറുകള്‍ ഭീകരന്‍ സഞ്ചരിച്ച ബസിലെ തിരക്കിനിടയില്‍ വിട്ടുപോയിരിക്കാമെന്നും അതു സംഭവിച്ചില്ലായിരുന്നെങ്കില്‍ അത്യുഗ്രസ്‌ഫോടനമുണ്ടാകുമായിരുന്നെന്നും പൊലിസ് പറയുന്നുണ്ട്.
ആദ്യ പിഴവ് രണ്ടാമതു സംഭവിക്കാതിരിക്കാന്‍ ഭീകരന്‍ ശ്രദ്ധിക്കുകയും ബ്രഹ്മോത്സവം നടക്കുന്ന കദ്രിയില്‍ അയാള്‍ക്കു വിജയകരമായി സ്‌ഫോടനം നടത്താനാവുകയും ചെയ്താല്‍ അനേകമാളുകള്‍ മരിച്ചുവീഴുമായിരുന്നു. 'വെള്ളത്തൊപ്പിയും വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ച' ഭീകരന്‍ ക്ഷേത്രം തകര്‍ത്തെന്ന വാര്‍ത്ത പരന്നാല്‍ അത് ഈ രാജ്യത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഭീകരമാകുമായിരുന്നു. അതിന്റെ നേട്ടം ആരു കൊയ്യുമെന്നു പറയേണ്ടതില്ലല്ലോ.
സ്വാഭാവികമായും 'വെള്ളത്തൊപ്പി'ക്കാരനായ ഭീകരനെ പിടിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മൂന്നു പ്രത്യേകസംഘങ്ങളെ നിയോഗിച്ചു. അവര്‍ പലരെയും ചോദ്യം ചെയ്തു. കാമറയില്‍ കുടുങ്ങിയ ഭീകരന്റെ ചിത്രം പുറത്തുവിട്ടു. രാജ്യദ്രോഹക്കുറ്റം തടയാന്‍ നിയോഗിക്കപ്പെട്ട എന്‍.ഐ.എ സംഘം പറന്നെത്തി. അന്വേഷണം തകൃതിയായി മുന്നേറി.
അപ്പോഴാണ് ആന്റി ക്ലൈമാക്‌സ് സൃഷ്ടിച്ചു ഭീകരന്‍ കീഴടങ്ങുന്നത്. പക്ഷേ, കീഴടങ്ങിയ ഭീകരന്‍ പലരും സ്വപ്നം കണ്ടപോലൊരു 'വെള്ളത്തൊപ്പി'ക്കാരനായിരുന്നില്ല. അയാളുടെ പേര് ആദിത്യ റാവു എന്നായിരുന്നു.


അതോടെ മംഗളൂരു വിമാനത്താവളത്തിലെ ബോംബ് ബോംബല്ലാതായി. ഭീകരന്‍ ഭീകരനല്ലാതായി. അതൊരു മാനസിക രോഗിയുടെ മതിഭ്രമം മാത്രമായി. പ്രതി പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി 'ഞാനാണ് ബോംബ് വച്ചത്' എന്നും എന്റെ പേര് ഇന്നതല്ല ഇന്നതാണ് എന്നും പറഞ്ഞിട്ടും കര്‍ണാടക പൊലിസിലെ മൂന്നു പ്രത്യേകാന്വേഷണസംഘങ്ങളും ഭീകരനെ പിടിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് ഓടിയെത്തിയ എന്‍.ഐ.എയും ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു: ''ഇയാള്‍ ഭീകരനല്ല. ഇതിനു പിന്നില്‍ ഒരു ഭീകരസംഘടനയുമില്ല. ഇയാള്‍ക്കു മാനസികരോഗമാണ്.''
പൗരത്വനിയമ ഭേദഗതിക്കെതിരേ മംഗളൂരുവില്‍ നാട്ടുകാര്‍ പരസ്യമായ പ്രതിഷേധസമരം നടത്തിയപ്പോള്‍ അതിനെ അടിച്ചമര്‍ത്തുകയും തൊട്ടുപിന്നാലെ ഭീകരപ്രവര്‍ത്തന, രാജ്യദ്രോഹക്കുറ്റങ്ങള്‍ക്ക് കേസെടുത്തവരുമാണ് കര്‍ണാടക പൊലിസ്. സമരം നടന്ന ദിവസം മംഗളൂരു നഗരത്തിലുണ്ടായിരുന്ന മലയാളികളെ മുഴുവന്‍ മൊബൈല്‍ ഫോണുകളുടെ ലൊക്കേഷന്‍ നോക്കി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 1800 മലയാളികള്‍ക്കു നോട്ടിസ് അയച്ചുകഴിഞ്ഞു. ആ മലയാളികള്‍ എന്തെങ്കിലും അക്രമത്തില്‍ പങ്കെടുത്തോ സമരത്തില്‍ പോലും പങ്കാളികളായോ എന്നതിനെക്കുറിച്ചൊന്നും കര്‍ണാടക പൊലിസിന് അറിയില്ല. എങ്കിലും, ആ കേസില്‍ നൂറുകണക്കിനു മലയാളികളെ, അവരിലെ 'വെള്ളത്തൊപ്പിക്കാരെ' കുരുക്കുമെന്നുറപ്പ്.
ആ കര്‍ണാടക പൊലിസും എന്‍.ഐ.എയുമാണ് തിരക്കേറിയ വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബു വച്ചയാളെ മാനസികവിഭ്രാന്തിയുള്ളവനായി ചിത്രീകരിച്ചിരിക്കുന്നത്. സ്വബോധത്തോടെ ചെയ്തതല്ലെന്നു സ്ഥാപിച്ചാല്‍ കുറ്റമില്ലല്ലോ. ഭ്രാന്തുള്ളവന് ആരെയും കൊല്ലാമല്ലോ.


ആദിത്യ റാവുവിനു ഭ്രാന്തില്ലെന്ന് അയാളുടെ സഹോദരനുള്‍പ്പെടെ ബന്ധുക്കള്‍ പറയുമ്പോഴും അത് അംഗീകരിക്കാന്‍ കര്‍ണാകട പൊലിസും എന്‍.ഐ.എയും തയ്യാറല്ല. ''ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെ''ന്നാണ് അവര്‍ പറയുന്നത്. ബോംബ് നിര്‍മിച്ചതു താനാണെന്നും ഓണ്‍ലൈനിലാണ് അതിനാവശ്യമായ സാമഗ്രികള്‍ വരുത്തിയതെന്നും ഗൂഗിള്‍ നോക്കിയാണ് ബോംബ് നിര്‍മാണവിദ്യ പഠിച്ചതെന്നുമെല്ലാം അയാള്‍ പറയുന്നുണ്ട്. പിന്നെന്തു മതിവിഭ്രമം!
അര്‍ധരാത്രി റോഡരുകില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്ന പേരില്‍ ആദ്യം കേരള പൊലിസും പിന്നീട് എന്‍.ഐ.എയും കുട്ടിത്തം വിടാത്ത രണ്ടു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു നിരന്തരം ചോദ്യംചെയ്തു 'മാവോയിസ്റ്റ് ഭീകരര്‍' ആക്കി മാറ്റാന്‍ കഠിനപരിശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് നൂറുകണക്കിനാളുകള്‍ നിരന്തരം വന്നുംപോയും കൊണ്ടിരിക്കുന്ന വിമാനത്താവളത്തില്‍ അത്യുഗ്രശേഷിയുള്ള ബോബ് വച്ചയാളെ വെറും മതിഭ്രമക്കാരനാക്കി വെള്ളപൂശി വിടുന്നത്.
വെള്ളത്തൊപ്പി ധരിച്ച ആടുകളെ പട്ടിയായും പേപ്പട്ടിയായും ചിത്രീകരിച്ച് തല്ലിക്കൊല്ലുമ്പോഴാണല്ലോ സുഖം ലഭിക്കുക!
ഹാ കഷ്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  17 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  32 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago