HOME
DETAILS
MAL
നികുതി രഹിത പാരിതോഷിക പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി
backup
February 25 2017 | 12:02 PM
ന്യൂഡല്‍ഹി: ഫോര്‍മല്‍ സെക്ടര്‍ ജോലിക്കാര്‍ക്ക് നികുതി രഹിത പാരിതോഷികം (ഗ്രാറ്റിയുറ്റി) സ്വീകരിക്കാനുള്ള പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി. കേന്ദ്ര ട്രേഡ് യൂനിയനുകള്‍ തൊഴില്‍ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഒരു സ്ഥാപനത്തില്‍ കുറഞ്ഞത് പത്ത് തൊഴിലാളികളെങ്കിലും വേണമെന്നതും കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കണമെന്ന് യൂനിയനുകള്‍ ആവശ്യപ്പെട്ടു. ഗ്രാറ്റിയുറ്റിയുടെ പരിധി എടുത്തുകളയണമെന്നും യൂനിയനുകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."