HOME
DETAILS
MAL
ടി.എന്‍ സീമയുടെ ഭര്‍ത്താവിനെ സി-ഡിറ്റ് ഡയരക്ടറായി നിയമിച്ചത് വിവാദത്തില്‍
backup
January 26 2020 | 00:01 AM
തിരുവനന്തപുരം: മുന്‍ എം.പിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എന്‍ സീമയുടെ ഭര്‍ത്താവ് ജി.ജയരാജിനെ സി-ഡിറ്റ് ഡയരക്ടറായി നിയമിച്ചത് വിവാദത്തില്‍. പുനര്‍നിയമന വ്യവസ്ഥപ്രകാരം ഒരുവര്‍ഷത്തേക്ക് നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
നേരത്തെ സി-ഡിറ്റ് രജിസ്ട്രാറായിരുന്നു ജയരാജിനെ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് നിയമിച്ചിരിക്കുന്നത്. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ജയരാജ് കഴിഞ്ഞ ദിവസം സി-ഡിറ്റ് ഡയരക്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു. ന വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണ് ജയരാജിന്റെ നിയമനമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, രജിസ്ട്രാറായിരുന്നപ്പോള്‍ ജയരാജ് ഡയരക്ടറുടെ യോഗ്യതയില്‍ മാറ്റംവരുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. സ്വന്തം യോഗ്യതക്കനുസരിച്ച് ഡയരക്ടറുടെ യോഗ്യത നിശ്ചയിച്ച് ഗവേണിങ് ബോര്‍ഡില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ചുവെന്നാണ് ആരോപണം. മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷ യൂനിയനായ സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജയരാജിനെ ഡയരക്ടറാക്കുന്നതിനെതിരേ രംഗത്തുവന്നിരുന്നു.
ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അവഗണിച്ചാണ് ജയരാജിനെ നിയമിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സി-ഡിറ്റിന്റെ രജിസ്ട്രാറായി ജയരാജിനെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."