മത്സ്യബന്ധന നയത്തിന് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മത്സ്യോല്‍പാദന വര്‍ധനവും മത്സ്യകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കലും ലക്ഷ്യമിട്ടുള്ള മത്സ്യബന്ധന നയത്തിന്റെ കരട് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കല്‍, മൂല്യവര്‍ധനവിലൂടെ വിളവിന് പരമാവധി വില ഉറപ്പാക്കല്‍, മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കല്‍, കടല്‍ ഉള്‍നാടന്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളെ പരിപാലിക്കുകയും നിയന്ത്രിക്കലും, ഗുണമേന്മയുള്ള മത്സ്യവിതരണം, തൊഴിലാളികള്‍ക്ക് ജീവന്‍ സുരക്ഷ ഏര്‍പ്പെടുത്തല്‍, സാമൂഹിക സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തല്‍, സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളാണ് നയത്തിലുള്ളത്. മത്സ്യയാനങ്ങളുമായി ബന്ധപ്പെട്ട് ഒരു വ്യക്തിക്ക് സ്വന്തമാക്കാവുന്ന ലൈസന്‍സുകളുടെ എണ്ണം നിജപ്പെടുത്തും. നശീകരണ മത്സ്യബന്ധന രീതികള്‍ക്കെതിരേയും നടപടികള്‍ ഉണ്ടാകും. ബോട്ട് ബില്‍ഡിങ് യാഡുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.
പുതിയ മത്സ്യബന്ധന യാനങ്ങളുടെ ഡിസൈന്‍ തയ്യാറാക്കുന്നതിന് മുന്‍കൂട്ടി സര്‍ക്കാര്‍ അംഗീകാരം വാങ്ങണം. നിശ്ചിത വളര്‍ച്ച കൈവരിക്കാത്ത മത്സ്യത്തിന്റെ പിടിച്ചെടുക്കല്‍, ലേലം, വിപണനം, വിതരണം എന്നിവ നിരോധിക്കും.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ആവശ്യമായ പരിശീലനം നല്‍കും.
ഗോസ്റ്റ് ഫിഷിങ് നിര്‍ത്തലാക്കും. ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി മാലിന്യ നിര്‍മാര്‍ജനത്തിനായി കൊണ്ടുവരും. മത്സ്യ ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ ഗ്രാമ, ജില്ലാ സംസ്ഥാന തലങ്ങളില്‍ രൂപീകരിക്കും. അന്തര്‍ സംസ്ഥാന ഫിഷറീസ് കൗണ്‍സിലിന്റെ രൂപീകരണത്തിന് മറ്റ് സംസ്ഥാനങ്ങളുടെ സഹകരണം തേടും.
സീ റെസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കും. കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസിഡിയേഴ്‌സ് കാലോചിതമായി പരിഷ്‌കരിക്കും.
മറൈന്‍ ആംബുലന്‍സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കും. യാനങ്ങളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനം നിര്‍ബന്ധമാക്കും. കടലില്‍ പോകുന്ന യാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വിശദവിവരം ശേഖരിക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും.
നാവിഗേഷന്‍ വിളക്കുകള്‍, സിഗ്നലുകള്‍, കടല്‍ സുരക്ഷാ ഉപകരണങ്ങള്‍, വാര്‍ത്താവിനിമയ ഉപാധികള്‍ എന്നിവ എല്ലാ യാനങ്ങളിലും നിര്‍ബന്ധമാക്കും. സമുദ്ര നിയമങ്ങളെ കുറിച്ചുള്ള അവബോധം മത്സ്യത്തൊഴിലാളികളില്‍ സൃഷ്ടിക്കും. പരിശീലനം ലഭിച്ച സ്രാങ്ക്, എന്‍ജിന്‍ ഡ്രൈവര്‍ എന്നിവരുള്ള യാനങ്ങള്‍ മാത്രമേ മത്സ്യബന്ധനത്തിന് അനുവദിക്കൂ.
ലാന്റിങ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ്, മത്സ്യയിനങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി മത്സ്യത്തിന് തറവില നിശ്ചയിക്കും. മത്സ്യബന്ധന മേഖലയിലെ വിനോദസഞ്ചാര സാധ്യതകളുപയോഗിച്ച് മത്സ്യത്തൊഴിലാളികള്‍ മുഖേന ഉത്തരവാദിത്ത ഫിഷറീസ് ടൂറിസം നടപ്പാക്കും. ഉള്‍നാടന്‍ മത്സ്യമേഖലയുടെ വികസനത്തിനായി നടപടികള്‍ ഉണ്ടാകും. ഉള്‍നാടന്‍ ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കും. മത്സ്യത്തിന്റെ സ്വാഭാവിക പ്രജന ന കേന്ദ്രങ്ങളെ മത്സ്യസംരക്ഷിത മേഖലയാക്കും. കണ്ടല്‍ക്കാടുകള്‍ നിലനിര്‍ത്തുന്നതും നയത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."