HOME
DETAILS
MAL
ആദിവാസികളുടെ പ്രശ്‌നം ഏറ്റെടുത്ത് വീണ്ടും മാവോയിസ്റ്റുകള്‍
backup
January 26 2020 | 00:01 AM
ലൈംഗിക പീഡനവും പ്രളയവും മുഖ്യവിഷയങ്ങള്‍
കാളികാവ്: സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ വീണ്ടും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി.
ലൈംഗിക പീഡനവും പ്രളയവുമാണ് മുഖ്യവിഷയങ്ങളായി പ്രചരിപ്പിക്കുന്നത്.മൂന്ന് മാസം മുന്‍പ് മഞ്ചക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിനുശേഷം മാവോയിസ്റ്റുകള്‍ ഉള്‍വലിഞ്ഞിരുന്നു. സംഘടനാ പ്രചാരണത്തിനപ്പുറം ആദിവാസികളുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയാണ് മാവോയിസ്റ്റുകള്‍ വീണ്ടും രംഗത്തുവന്നിട്ടുള്ളത് വയനാട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകളാണ് മലപ്പുറം ജില്ലയിലേക്കും കടന്നിട്ടുള്ളത്. ഇരു ജില്ലകളിലും മുന്‍പുണ്ടായിരുന്നതിനേക്കാള്‍ പിന്തുണ ആദിവാസികളില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് സൂചന.
കോളനികള്‍ കേന്ദ്രീകരിച്ചുള്ള നിരന്തരമായ പ്രവര്‍ത്തനമാണ് മാവോയിസ്റ്റുകള്‍ക്ക് ഗുണകരമായിട്ടുള്ളത്. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി, പ്രളയക്കെടുതിയില്‍പ്പെട്ട ആദിവാസികള്‍ക്ക് സ്ഥലവും വീടും പെട്ടെന്ന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിലമ്പൂര്‍ പോത്ത് കല്ല്, തണ്ടങ്കല്ല്, ഭൂതാനം തുടങ്ങിയ കോളനിയിലെത്തിയ മാവോയിസ്റ്റുകള്‍ ഉന്നയിച്ചിട്ടുള്ളത്. വയനാട്ടില്‍ ആദിവാസികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണവും കൂലി പ്രശ്‌നവുമാണ് പ്രധാന വിഷയമായി ഉയര്‍ത്തിക്കാണിച്ചിട്ടുള്ളത്.
ആദിവാസികള്‍ക്കെതിരെ ലൈംഗിക ചൂഷണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന മുന്നറിയിപ്പ് കൂടിയാണ് മാവോയിസ്റ്റുകള്‍ വയനാട്ടില്‍ നല്‍കിയിട്ടുള്ളത്. പോത്ത് കല്ല്, തണ്ടങ്കല്ല് കോളനിയിലെത്തിയ മാവോയിസ്റ്റുകള്‍ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട തണ്ടങ്കല്ല്, കുമ്പളപ്പാറ, തരിപ്പപ്പെട്ടി, ഇരുട്ടുകുത്തി എന്നീ കോളനികളിലുള്ളവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്.
കോളനിക്കാരെ കൂട്ടിയിരുത്തി പ്രത്യേക ക്ലാസും മാവോയിസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. മുമ്പത്തേ പോലെ ആദിവാസികള്‍ വിവരം പൊലിസിന് നല്‍കാന്‍ തയാറാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."