പൗരത്വ നിയമത്തെ അനുകൂലിച്ച്, മുഖ്യമന്ത്രിയേയും കേരളത്തേയും പുകഴ്ത്തി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തെയും പുകഴ്ത്തി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം. പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെയാണ് ഗവര്‍ണറുടെ പരാമര്‍ശം.പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരേവേദിയിലെത്തിയതും ആദ്യമായിട്ടായിരുന്നു.
പതാക ഉയര്‍ത്തലിന് ശേഷമാണ് ഗവര്‍ണര്‍ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്നതല്ല നമ്മുടെ പാരമ്പര്യമെന്ന് ഗവര്‍ണര്‍ അഭിസംബോധന പ്രസംഗത്തില്‍ പറഞ്ഞു. പൗരത്വ നിയമത്തെ അനുകൂലിച്ച് പരോക്ഷമായ പരാമര്‍ശവുമുണ്ടായി. പീഡനം അനുഭവിക്കുന്നവരുടെയും അഭയാര്‍ഥികളുടെയും അഭയകേന്ദ്രമാണ് ഇന്ത്യയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
നിയമസഭ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പൗരത്വനിയമത്തിനെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തിയതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."