HOME
DETAILS
MAL
ഇടുങ്ങിയ പാലങ്ങള്‍ അപകട ഭീതി ഉയര്‍ത്തുന്നു
backup
January 11 2019 | 04:01 AM
എകരൂല്‍: എസ്റ്റേറ്റ് മുക്ക്, തലയാട,് കക്കയം റോഡിലെ ഇടുങ്ങിയ പാലങ്ങള്‍ അപകട ഭീതികള്‍ ഉയര്‍ത്തുന്നു.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളായ കക്കയം, വയലട, കരിയാത്തന്‍ പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയിലാണ് അപകടം പതിയിരിക്കുന്നത്.
എസ്റ്റേറ്റ് മുക്ക് -കക്കയം റോഡില്‍ തെച്ചിയിലും തലയാട് അങ്ങാടിയിലുമാണ് ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ച പാലങ്ങളുള്ളത്. ദിനേന നൂറുക്കണക്കിന് വാഹങ്ങള്‍ കടന്നു പോകുന്ന ഈ പാലങ്ങള്‍ ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."