എം.എഫ് ഹുസൈന്‍ അവസാന കാലത്ത ഒരുക്കിയ ചിത്രം ഖത്തര്‍ വിദ്യാഭ്യാസ നഗരിയില്‍ പ്രദര്‍ശിപ്പിക്കും
ദോഹ: ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ മരിക്കുന്നതിന് തൊട്ടുമുന്‍പായി ഒരുക്കിയ കലാസൃഷ്ടി ഖത്തര്‍ ഫൗണ്ടേഷന്‍ എജുക്കേഷന്‍ സിറ്റിയില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ജനുവരി 26 മുതല്‍ പ്രദര്‍ശനം നടക്കും. ദിവസം നാല് ഷോ ആണ് ഉണ്ടാവുക.
അറബ് നാഗരികതയെക്കുറിച്ചുള്ള ഹുസൈന്റെ സമഗ്രമായ സൃഷ്ടിയാണ് സീറൂ ഫില്‍ അര്‍ദ്, ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷ ശെയ്ഖ മോസ ബിന്ത് നാസറാണ് ഈ പദ്ധതി കമ്മീഷന്‍ ചെയ്തത്. അറബ് മേഖലയുടെ ചരിത്രത്തിലൂടെ മനുഷ്യ നാഗരികതയുടെ പുരോഗതിയെക്കുറിച്ചാണ് ഹുസയ്‌ന്റെ പുതിയ കലാസൃഷ്ടി വിവരിക്കുന്നത്.
ഖത്തറില്‍ അഭയം തേടിയ ഹുസയ്ന്‍ സീറൂ ഫില്‍ അര്‍ദ് പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് മരിച്ചത്. തുടര്‍ന്ന് ഖത്തര്‍ ഫൗണ്ടേഷനാണ് ഇത് പൂര്‍ത്തിയാക്കുന്നത്. ഹുസയ്‌ന്റെ മനസ്സില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് സൃഷ്ടി പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."