കിമ്മിനെ കൊല്ലാന്‍ പ്രതിഫലം 90 ഡോളര്‍
ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മുഖത്ത് രാസായുധമായി ഉപയോഗിക്കുന്ന രാസവസ്തു സ്‌പ്രേ ചെയ്യാന്‍ യുവതിക്ക് നല്‍കിയത് 90 ഡോളര്‍. ഇന്തോനേഷ്യക്കാരിയായ പ്രതി സിതി ആസിയ (25) ആണ് ഇക്കാര്യം എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് മലേഷ്യന്‍ എംബസി ആസിയയെ കണ്ടത്. 400 മലേഷ്യന്‍ റിന്‍ഗിറ്റ്‌സ് (90 ഡോളര്‍) ആണ് തനിക്ക് പ്രതിഫലം ലഭിച്ചതെന്ന് ആസിയ പറഞ്ഞു. റിയാലിറ്റി ഷോയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഇവരെ വിശ്വസിപ്പിച്ചത്. ബേബി ഓയിലാണ് ഇതെന്നും കിം ജോങ് നാമിന്റെ മുഖത്ത് ഇത് ഒഴിക്കണമെന്നുമാണ് തന്നോട് നിര്‍ദേശിച്ചതെന്ന് യുവതി പറഞ്ഞു.
30 മിനുട്ട് സമയമാണ് ഇന്തോനേഷ്യന്‍ ഡെപ്യൂട്ടി അംബാസിഡര്‍ ആന്‍ഡ്രിയാനോ ഇര്‍വിന് ആസിയയോട് ജയിലില്‍ സംസാരിക്കാന്‍ ലഭിച്ചത്. ജപ്പാന്‍, കൊറിയന്‍ വംശജരെന്ന് സംശയിക്കുന്നവരാണ് ആസിയയോട് ഇതുചെയ്യാന്‍ നിര്‍ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ പ്രേരണയില്‍ തമാശരൂപേണയാണ് ആസിയ ഇതുചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകമാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. വിയറ്റ്‌നാം സ്വദേശിയായ മറ്റൊരു പ്രതി ദൊയാന്‍ തി ഹോങ്ങ് (28) നെ ജയിലില്‍ സന്ദര്‍ശിക്കാന്‍ വിയറ്റ്‌നാം എംബസിക്കും മലേഷ്യ അനുമതി നല്‍കിയിരുന്നു. അതീവ ഗുരുതര സ്വഭാവമുള്ള ടോക്‌സിക് നെര്‍വ് ഏജന്റായ വി.എക്‌സ് ആണ് കിമ്മിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച രാസവസ്തുവെന്ന് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. യു.എന്‍ നിരോധിച്ച രാസായുധമാണ് വി.എക്‌സ്. രണ്ടു സ്ത്രീകളാണ് കിം ജോങ് നാമിന്റെ മുഖത്ത് രാസവസ്തു ഒഴിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഇവരെ മലേഷ്യന്‍ പൊലിസ് അറസ്റ്റ് ചെയ്തു.
ഇതേമൊഴി നേരത്തെയും പൊലിസിനോട് യുവതികള്‍ പറഞ്ഞെങ്കിലും പൊലിസ് മുഖവിലക്കെടുത്തിരുന്നില്ല. റിയാലിറ്റി ഷോയുടെ ഭാഗമല്ല അക്രമമെന്നും ഇത് യുവതികളെ ആരോ പഠിപ്പിച്ച മൊഴികളാണെന്നും പൊലിസ് പറയുന്നു. അക്രമത്തിനു ശേഷം വിഷം പുരണ്ട കൈ ഇവര്‍ കഴുകിയതാണ് പൊലിസ് ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നത്. ആസിയയെ കൂടാതെ വിയറ്റ്‌നാം സ്വദേശിയായ യുവതി, കൊറിയന്‍ വംശജന്‍ എന്നിവരാണ് കേസില്‍ പിടിയിലായ മറ്റുള്ളവര്‍. ഏഴു പേരെ പൊലിസ് തെരയുന്നുണ്ട്. ഉത്തര കൊറിയന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യംചെയ്യണമെന്ന് പൊലിസ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."