ബഹ്റൈനില്‍ ഇന്ത്യൻ സ്കൂൾ പുസ്തക വാരം ആഘോഷിച്ചു
മനാമ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ജനുവരി 19 മുതൽ 23 വരെ സ്കൂളിലെ ഇസ ടൗൺ കാമ്പസിൽ വാർഷിക പുസ്തക വാരാഘോഷം നടത്തി. പുസ്തക വാര ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പുസ്
ഈ പുസ്തകമേള പുതിയ പുസ്തകങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് ഒരു അറിവ് പകർന്നു. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും ആസ്വദിക്കാനും പുസ്തകമേള അവസരമൊരുക്കി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വെളിപ്പെടുത്തുന്നതിനായി ഇംഗ്ലീഷിൽ ചെറുകഥാ രചന, ഫാൻസി വസ്ത്രധാരണം, മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ക്വിസ്, പുസ്തക അവലോകനം, ലൈബ്രറി ലോഗോ ഡിസൈൻ തുടങ്ങിയ മത്സരങ്ങളും പുസ്തക വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."