ഭരണഘടനാ സംരക്ഷണത്തിനായി മനുഷ്യ മഹാശൃംഖല തീര്‍ത്ത് എല്‍.ഡി.എഫ്
തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണത്തിനും രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനുമെതിരെ റിപ്പബ്ലിക്ക് ദിനത്തില്‍ മനുഷ്യ മഹാശൃംഖല തീര്‍ത്ത് എല്‍.ഡി.എഫ്. രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ദേശീയപാതയില്‍ അണിനിരന്നു.
ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തെരുവോരത്ത് അണിനിരന്ന മുക്കാല്‍ കോടിയോളം പേര്‍ ഭരണഘടനയുടെ ആമുഖവും വായിച്ചു. ശൃംഖലയുടെ ആദ്യകണ്ണി കാസര്‍കോട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയില്‍ എം.എ ബേബിയും അണിചേര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമായി. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ കിള്ളിപ്പാലത്ത് കണ്ണിചേര്‍ന്നു. പ്രതിജ്ഞയ്ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ചേര്‍ന്നു.
3.30ന് കാസര്‍കോട് നിന്ന് റോഡിന്റെ വലതുവശം ചേര്‍ന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സല്‍ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടര്‍ന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."