HOME
DETAILS

അമ്മ കൊലവിളികള്‍: അമ്മത്വം നഷ്ടപ്പെടുന്ന അമ്മമാര്‍

  
backup
January 11 2019 | 04:01 AM

hamsa-alungal-4-11-01-2019

ഹംസ ആലുങ്ങല്‍

ഒരുകാര്യം ഉറപ്പാണ്, മാതൃപിതൃവാസനകള്‍ നഷ്ടപ്പെടുന്നതുകൊണ്ടണ്ടാണ് സ്വന്തം കുഞ്ഞുങ്ങളെ അരിഞ്ഞുവീഴ്ത്തുന്ന പ്രവണതകളുണ്ടണ്ടാകുന്നത്. സ്വന്തം പിതാവു തന്നെ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ മാതാവും അതിനു കൂട്ടുനില്‍ക്കുന്നത്. ചിലപ്പോഴെങ്കിലും സ്വന്തത്തെ കൂട്ടിക്കൊടുത്തതിന്റെ വിഹിതം പറ്റി ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ജീവിക്കേണ്ടണ്ടി വരുന്നത്. മാതാവും പിതാവും സ്വന്തക്കാരും തന്നെ ഇത്തരം കേസുകളില്‍ ഒന്നിനു പിറകെ അറസ്റ്റിലാകുന്നത്. അടുത്തിടെയായി കേട്ട കണ്ണൂര്‍ പറശ്ശിനിക്കടവ് പീഡനത്തിലുമുണ്ട് പ്രതിപ്പട്ടികയില്‍ പിതാവ്. കേരളത്തില്‍ ദിനംപ്രതി എട്ടു കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്നുവെന്നാണു കണക്ക്. കഴിഞ്ഞവര്‍ഷം മാത്രം ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താല്‍ കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളില്‍ 2031 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്നാണ്. കുട്ടികള്‍ പീഡനത്തിനിരകളാകുന്ന കേസുകളില്‍ കൂടുതലും പ്രതികള്‍ സ്വന്തക്കാര്‍ തന്നെയാണ്. അടുപ്പമുള്ളവരും അയല്‍ക്കാരും കുടുംബസുഹൃത്തുക്കളും ഏറ്റവും സുരക്ഷിതരെന്ന് കരുതുന്നവര്‍ പോലും അവര്‍ക്കിടയിലുണ്ട്.കുട്ടികള്‍ക്കെതിരായ കേസുകളുമായി ബന്ധപ്പെട്ട് 2017ല്‍ മാത്രം 3478 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ മാത്രമാകുമ്പോഴേക്കും അതു 1931 ഉം കടന്നു. വേണ്ടപ്പെട്ടവര്‍ തന്നെ പ്രതിപ്പട്ടികയില്‍ നിരന്നു. നിയമ ബോധവല്‍ക്കരണം കൂടുന്നതുകൊണ്ടാണെന്ന് വിശകലനമുണ്ടെങ്കിലും ജീവിതവിശുദ്ധിയിലേക്കും ധാര്‍മികതയുടെ അളവുകോലിലേക്കും തന്നെയാണത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.


ലാളന ലഭിക്കാതെ വളര്‍ന്നാല്‍ മക്കളെയും ലാളിക്കാനാവില്ല

കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള വാസന എല്ലാ മൃഗങ്ങളിലുമുണ്ട്. പാമ്പും പുലിയും പശുവും ആടും കോഴിയും പട്ടിയും പൂച്ചയുമെല്ലാം പ്രസവാനന്തരം കൂടുതല്‍ ജാഗരൂകരാകുന്നു. അവയുടെ അരികിലെത്തുന്ന ആരെയും ആക്രമിക്കുന്നു. തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയെ കരുതി മാത്രമാണവ അക്രമകാരികളാകുന്നത്. പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചുള്ള ജന്മവാസനയാണ് അവയുടെ പെരുമാറ്റം.
സ്‌നേഹം, വാത്സല്യം തുടങ്ങിയ വികാരങ്ങള്‍ നമ്മളില്‍ ഉണര്‍ത്തുന്നത് അവ നമുക്കു മാതാപിതാക്കളും മറ്റുള്ളവരും തന്നിട്ടുള്ളതു കൊണ്ടണ്ടുമാത്രമാണ്. ചെറുപ്പം മുതലേ അത്തരം സ്‌നേഹവാസനകള്‍ രൂപപ്പെട്ടിട്ടില്ലാത്തവരാണ് മിക്കപ്പോഴും ക്രിമിനലുകളായി തീരുന്നത്.
കുഞ്ഞുപ്രായത്തില്‍ ലാളന ലഭിക്കാതെ വളരുന്നവര്‍ക്ക് അവരുടെ കുട്ടികളെയും ലാളിക്കാനാവില്ല. അവര്‍ക്ക് കുട്ടികളെ വളര്‍ത്താനും അറിയാതെ പോകുന്നു. ഇതാണു പല സ്ത്രീകളിലും സംഭവിക്കുന്നതെന്നാണ് കോഴിക്കോട്ടെ ഡോ. ജോണ്‍ബേബി പറയുന്നത്. ബ്രോയിലര്‍ കോഴികള്‍ക്ക് മുട്ടയിടാനേ അറിയൂ. ഒരിക്കലും കുഞ്ഞുങ്ങളെ അടയിരുന്ന് വിരിയിക്കാനോ വളര്‍ത്താനോ സാധിക്കില്ല. ജനിതക വാസനകള്‍ ചില പ്രത്യേക വളര്‍ച്ചാഘട്ടങ്ങളില്‍ മനസിലും ശരീരത്തിലും പതിപ്പിക്കപ്പെടുകയാണ്. ആ ഘട്ടത്തില്‍ വേണ്ടണ്ടതു കിട്ടാതെ പോയാല്‍ ഉണ്ടണ്ടാകുന്ന പെരുമാറ്റത്തകരാര്‍ അവര്‍ ജീവിതകാലം മുഴുവന്‍ കാണിക്കും. വീട്ടിലായിരുന്നപ്പോള്‍ പേറായിരുന്നു. ആശുപത്രിയിലേക്ക് മാറിയപ്പോള്‍ അതു കീറായി മാറി. പേറ്റുനോവെന്തെന്ന് ഇപ്പോഴത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ക്കറിയാതെയായി. പ്രസവവേദന ഒഴിവാക്കാന്‍ സിസേറിയനു വിധേയരാകുന്ന സ്ത്രീകളിലും മുലയൂട്ടാന്‍ മടിക്കുന്ന സ്ത്രീകളിലും അമ്മത്വം വളരെ കുറവായിരിക്കുമെന്നും ഡോ. ബേബിജോണ്‍ ചൂണ്ടണ്ടിക്കാട്ടുന്നു.
വളരെ സ്‌നേഹത്തില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശ്വാസത്തിന്റെ തണല്‍ച്ചില്ലയില്ലാതെ വരുന്നതാണ് പലപ്രശ്‌നങ്ങളുടെയും കാതല്‍. പ്രതിസന്ധികളെ നേരിടാനോ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനോ മോശപ്പെട്ട രക്ഷാകര്‍തൃത്വത്തില്‍ വളര്‍ന്നുവരുന്നവര്‍ക്കാവുകയുമില്ല. സമൂഹത്തില്‍ തികഞ്ഞ പരാജയമായി മാറാന്‍ മാത്രമേ ഇവര്‍ക്കാവുകയുമുള്ളൂ. മക്കളെ ഒരു കഴുകനും റാഞ്ചിക്കൊണ്ടണ്ട് പോകാനാകാത്തവിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ടണ്ട കടമയും ബാധ്യതയും മാതാപിതാക്കളുടേതാണ്. മക്കളുടെ മനസു കാണുക. അവര്‍ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടണ്ടാവും. എന്നാല്‍ അവരേക്കാള്‍ നല്ല സുഹൃത്തായി മാറാന്‍ നിങ്ങള്‍ ശ്രമിക്കുക.
അവരുടെ ഏതു വിഷയത്തിനും കാതുകൊടുക്കുക. മനസു തുറന്ന് ദിവസവും സംസാരിക്കുക. അപ്പോള്‍ തന്നെ ഒരുവിധം പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ അനുരഞ്ജനത്തിന്റെ വാതില്‍ തുറക്കപ്പെടും.
(അവസാനിച്ചു)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  21 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago