'തെലങ്കാന മുഖ്യമന്ത്രീ ഞങ്ങള്‍ ഈ അപമാനം മറക്കില്ല, നോക്കിക്കോ വൈകാതെ തിരിച്ചു വരും'- കരുത്തായി ആസാദ്
ഹൈദരാബാദ്: എങ്ങിനെയൊക്കെ തടയാന്‍ ശ്രമിച്ചാലും പ്രതിഷേധങ്ങളില്‍ നിന്ന് തടയാനാവില്ലെന്ന് ആവര്‍ത്തിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഹൈദരാബാദില്‍ അറസ്റ്റിലായ ശേഷം ട്വിറ്റര്‍ വഴിയാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്. ഈ വൈകുന്നേരെ ഷഹീന്‍ ബാഗിലെത്തുമെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്.
'തെലങ്കാനയില്‍, സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ്, പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുന്നു, ആദ്യം ഞങ്ങള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. പിന്നെ എന്നെ അറസ്റ്റ് ചെയ്തു. പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനായി എന്നെ അവര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുകയാണ്. തെലങ്കാന മുഖ്യമന്ത്രീ
ഈ അപമാനം ബഹുജന്‍ സമൂഹം ഒരിക്കലും മറക്കില്ലെന്നോര്‍ക്കുക. താമസിയാതെ മടങ്ങി വരും'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനായി തെലങ്കാന പൊലിസ് ഞങ്ങളെ ബലമായി വിമാനത്താവളത്തിലേക്ക് കൊണ്ടു പോകുകയാണ്'- എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു സന്ദേശം.
'സുഹൃത്തുക്കളേ ജയ്ഭീം. ഈ വൈകുന്നേരം ഞാന്‍ സമരഭൂമിയായ ഷഹീന്‍ ബാഗിലേക്ക് വരികയാണ്'- എന്നും അദ്ദേഹം അറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."