HOME
DETAILS
MAL
'ചരിത്രം ഈ മൃഗത്തിനു മേല്‍ കാര്‍ക്കിച്ചു തുപ്പും'- അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ്
backup
January 27 2020 | 05:01 AM
ന്യൂഡല്‍ഹി: സി.എ.എ പ്രക്ഷോഭകര്‍ക്കെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടികളില്‍ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ചരിത്രം ഈ മൃഗത്തിനു മേല്‍ കാര്‍ക്കിച്ചു തുപ്പും- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'എന്തൊരു ഭീരുവാണ് നമ്മുടെ ആഭ്യന്തര മന്ത്രി. അയാളുടെ സ്വന്തം പൊലിസ്, അയാളുടെ സ്വന്തം സൈന്യം. എന്നിട്ടും അയാള്‍ സുരക്ഷ വര്‍ധിപ്പിക്കുകയും നിരായുധരായ സമരക്കാരെ അക്രമിക്കുകയും ചെയ്യുന്നു. അപകര്‍ഷതയുടെ വിലകുറഞ്ഞ ഈ പരിപാടി ഇനിയും തുടര്‍ന്നാല്‍ തചരിത്രം അമിത് ഷാക്കു മേല്‍ കാര്‍ക്കിച്ചു തുപ്പുക തന്നെ ചെയ്യും'- അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."