കൂടുതല്‍ പൊതുവാര്‍ത്തകള്‍
യുവാക്കള്‍ ആയുധമെടുക്കുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടി
ശ്രീനഗര്‍: സംസ്ഥാനത്ത് യുവാക്കള്‍ ആയുധമെടുക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയാണെന്ന വിവാദ പ്രസ്താവനയുമായി മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. സമരം നടത്തുന്ന യുവാക്കളെ ഭീകരരായി ചിത്രീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അവരെ വേട്ടയാടുന്നത് ശരിയല്ലെന്നും ഫാറൂഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയില്‍ സൈനിക പോസ്റ്റ് സ്ഥാപിക്കും
ഷില്ലോങ്: ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഘാലയയില്‍ വാഗാ അതിര്‍ത്തിയിലുള്ളതുപൊലെ സൈനിക പോസ്റ്റ് സ്ഥാപിക്കാന്‍ ബി.എസ്.എഫ് തീരുമാനം. ഇതിനായി മേഘാലയ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് രണ്ട് കോടി രൂപ ബി.എസ്.എഫിന് അനുവദിച്ചതായി ഐ.ജി പി.കെ. ദുബെ അറിയിച്ചു.
സാമ്പത്തിക ഉപരോധം അസ്വീകാര്യമെന്ന്
ഇംഫാല്‍: സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ യുനൈറ്റഡ് നാഗാ കൗണ്‍സിലിന്റെ നടപടി നിര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് സംയുക്ത രഹസ്യാന്വേഷണ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആര്‍.എന്‍.രവി.
കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം തുടരുകയാണ്. നാഗാ കൗണ്‍സിലിന്റെ തീരുമാനം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രണാബ് സലോയ് നേവിയില്‍ കമാന്‍ഡന്റായി
ഗുവാഹത്തി: നാവിക സേനാ കമാന്‍ഡന്റ് ആയി പ്രണാബ് സലോയ് നിയമിതനായി. സംസ്ഥാനത്ത് നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ നാവിക സേനയുടെ ഈ ഉന്നത പദവിയിലെത്തുന്നത്. നാവിക സേനയുടെ ഭാഗമായ മുങ്ങിക്കപ്പലുകളുടെ ചുമതലയായിരിക്കും ഇദ്ദേഹത്തിന്. 2001ലാണ് അദ്ദേഹം മുങ്ങിക്കപ്പല്‍ വിഭാഗത്തില്‍ നിയമിതനായത്.
അനധികൃത കറുപ്പ് കൃഷി നശിപ്പിച്ചു
ഇറ്റാനഗര്‍:സംസ്ഥാനത്തെ തിരാപ്പ് ജില്ലയില്‍ അനധികൃതമായി കൃഷി ചെയ്ത കറുപ്പ് തോട്ടം ജില്ലാ ഭരണകൂടവും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയും സംയുക്ത നീക്കത്തിലൂടെ നശിപ്പിച്ചു. 191 ഏക്കറിലാണ് കറുപ്പ് (പോപ്പി)കൃഷി ചെയ്തിരുന്നത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന പോപ്പി ചെടികള്‍ വ്യാവസായികാടിസ്ഥാനത്തിലും അല്ലാതെയും കൃഷി ചെയ്യുന്നത് നിയമംമൂലം തടഞ്ഞതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."