ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ടു പേര് മരിച്ചു
ദമാം: മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ടു പേര് മരിച്ചു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ദമാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍ പെട്ടത്. കൊല്ലം ചവറ സ്വദേശി മുസമ്മില്‍ സുബൈര്‍ കുട്ടി (22), വാഹനം ഓടിച്ചിരുന്ന കായംകുളം സ്വദേശി മുഹമ്മദ് നാദിര്‍ഷ കുഞ്ഞ് (33) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ പേരുവിവരം വ്യക്തമായിട്ടില്ല
ഇന്നു പുലര്‍ച്ചെ 5 മണിക്കാണ് അപകടം.
ഇവര്‍ ഓടിച്ചിരുന്ന ടയോട്ട പ്രാഡോ കാര്‍ മറിഞ്ഞാണ് അപകടം നടന്നത്. ദീര്‍ഘദൂര യാത്രയായതിനാല്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനു കാരണം.
വെള്ളിയാഴ്ച രാത്രിയാണ് എട്ടംഘ സംഘം മദീന സിയാസത്തിനും ഉംറക്കമായി അല്‍ കോബാര്‍ അസീസിയയില്‍ നിന്നും പുറപ്പെട്ടത്. മദീന സന്ദര്‍ശനത്തിന് ശേഷം ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോവുകയായിരുന്നു. മദീനയില്‍ നിന്നും ഉംറക്കായി പുറപ്പെട്ട ഇവര്‍ ഇഹ്റാം വേഷത്തിലായിരുന്നു. മക്കയില്‍ എത്തുന്നതിന് 120 കി.മീറ്റര്‍ അകലെ ഖുലൈസിലാണ് അപകടം നടന്നത്. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഒരു ഭാഗം പാടെ തകര്‍ന്നു.
തിരുവനന്തപുരം സ്വദേശികളായ അജിന്‍ഷ (21), അബ്ദുറന്മാര് (40), നിഷാദ് (29), നിജാം (35), കൊല്ലം സ്വദേശി മുനീര്‍ (28), ഉത്തര്‍ പ്രദേശ് സ്വദേശി അലി അജാദ് (27) എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. ഇതില്‍ ഗുരുതര പരുക്കുപറ്റിയ ആളൊഴികെ ബാക്കിയുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി.
അല്‍ഖോബാര്‍ അസീസിയയില്‍ കോഫീ ഷോപ്പില്‍ ജോലി ചെയ്യുന്നവരാണ് സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."