HOME
DETAILS
MAL
നീലഗിരി ജില്ലയില്‍ 153 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി
backup
June 12 2016 | 20:06 PM
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി. 153 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതായി സഹകരണ ബാങ്ക് ജില്ലാ യൂനിയന്‍ പ്രസിഡന്റ് ബെള്ളി അറിയിച്ചു. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റ ഉടനെ ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പ് വെക്കുകയും ചെയ്തിരുന്നു. പച്ചത്തേയിലയുടെ വിലക്കുറവ് കാരണം ധാരാളം കര്‍ഷകര്‍ കാര്‍ഷിക കടങ്ങള്‍ എടുത്തിരുന്നു. കടങ്ങള്‍ എഴുതി തള്ളിയതോടെ നൂറുകണക്കിന് കര്‍ഷകരാണ് കടബാധ്യതയില്‍ നിന്നൊഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."