നെടുങ്കയം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിലക്കേര്‍പ്പെടുത്തിയത് സഞ്ചാരികളെ വലച്ചു
കരുളായി: അറിയിപ്പ് കൂടാതെ ജില്ലയിലെ പ്രധാന പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വനം വകുപ്പ് വിലക്ക് ഏര്‍പെടുത്തിയത് വിനോദ സഞ്ചാരികളെ വലച്ചു. കരുളായി വനത്തിനകത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ നെടുങ്കയത്തേക്കാണ് വനം വകുപ്പ് അധികൃതര്‍ അറിയിപ്പില്ലാതെ സഞ്ചാരികളെ വിലക്കിയത്. ഇവിടുത്തെ കാനന കാഴ്ചകള്‍ കാണാന്‍ നിത്യേന നിരവധിയാളുകളാണ് ഇവിടെയെത്താറ്.
കാട്ടുതീ തടയുക, പുഴയിലെ വെള്ളം മലിനമാക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെ വേനല്‍ക്കാലത്ത് സഞ്ചാരികള്‍ക്ക് വനം വകുപ്പ് വിലക്കേര്‍പ്പെടുത്താറുണ്ട്. ഇത് സംബന്ധിച്ച് മുന്‍കൂട്ടി തന്നെ വിവിധ മാധ്യമങ്ങള്‍ വഴി അറിയിപ്പും നല്‍കാറുണ്ട്. എന്നാല്‍ ഇക്കുറി അറിയിപ്പു നല്‍കാതെ നേരത്തെ തന്നെ സന്ദര്‍ശകരെ തടഞ്ഞതാണ് ടൂറിസ്റ്റുകളെ പ്രയാസത്തിലാക്കിയത്.
സഞ്ചാരികളെ വിലക്കിയ വിവരമറിയാതെ നിരവധിപേരാണ് നിത്യേന ചെറുപുഴയിലുള്ള ചെക്ക്‌പോസ്റ്റിലെത്തി മടങ്ങുന്നത്. പണിമുടക്ക് ദിവസങ്ങളില്‍ അനവധി കുടുംബങ്ങളാണ് ചെറുപുഴയില്‍ വന്ന് മടങ്ങിയത്. കിലോ മീറ്ററുകള്‍ താ@ി നെടുങ്കയത്തിന്റെ പ്രവേശന കവാടമായ ചെറുപുഴയില്‍ എത്തുമ്പോള്‍ വനം വകുപ്പ് ജീവനക്കാര്‍ തടയുന്നത് ഏറെ നഷ്ടമാണ് ഉ@ാക്കുന്നതെന്ന് സഞ്ചാരികള്‍ പറഞ്ഞു.
ജനുവരി ഒന്നു മുതലാണ് ഇവിടെ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇരിട്ടി അമ്പാഴത്തോട്ടില്‍ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തുകയും, നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് സാനിധ്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത് സാഹചര്യത്തിലാണ് വനം വകുപ്പ് വിലക്ക് ഏര്‍പെടുത്തിയതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."