പയ്യന്നൂരില്‍ വോളിബോള്‍ ആരവത്തിന്റെ നാളുകള്‍
പയ്യന്നൂര്‍: സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്‌മെന്റ് അസോസിയേഷന്റെ ടി ഗോവിന്ദന്‍ ട്രോഫി ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിക്ക് ഇന്ന് തുടക്കമാവും. ടി ഗോവിന്ദന്‍ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര നടന്‍ പത്മശ്രീ മധു, മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം കോച്ച് എം അച്ച്യുതകുറുപ്പ്, മുന്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ കെ.സി ഏലമ്മ, ചലച്ചിത്ര നടന്‍ പ്രേംകുമാര്‍, സി കൃഷ്ണന്‍ എം.എല്‍.എ സംബന്ധിക്കും.
മാര്‍ച്ച് അഞ്ച് വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ദേശീയ വോളിബോള്‍ രംഗത്തെ അതികായന്മാരായ ഇന്ത്യന്‍ റെയില്‍വെ, ഒഎന്‍.ജി.സി ഡെറാഡൂണ്‍, ബി.പി.സി.എല്‍ കേരള, ഇന്ത്യന്‍ നേവി, ഐ.ഒ.ബി ചെന്നൈ, ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ ഇന്‍കം ടാക്‌സ്, എസ്.ആര്‍.എം ചെന്നൈ, വെസ്റ്റേണ്‍ റെയില്‍വെ, കെ.എസ്.ഇ.ബി, കേരള പൊലിസ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ടീമുകള്‍ മാറ്റുരയ്ക്കും.
ഈ സീസണില്‍ രാജ്യത്ത് നടക്കുന്ന ഏക ഇന്‍വിറ്റേഷന്‍ വോളിക്കാണ് പയ്യന്നൂര്‍ ആതിഥ്യമരുളുന്നത്.
പയ്യന്നൂര്‍ മുനിസിപ്പല്‍ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ അയേണ്‍ സ് കാഫോള്‍ഡ് ഗാലറിയില്‍ പതിനായിരം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാവും.
ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം വിളംബര ജാഥ നടന്നു. അന്തര്‍ദേശീയ വോളിബോള്‍ താരങ്ങളും സാമൂഹ്യസാംസ്‌കാരിക മേഖലകളിലെ പ്രഗത്ഭരും അണി നിരന്നു.
യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി.ഐ മധുസൂദനന്‍ അധ്യക്ഷനായി. സി കൃഷ്ണന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."