സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം ഇനി കോട്ടണ്‍ ക്യാരിബാഗുകള്‍
മലപ്പുറം: ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇനി പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം കോട്ടണ്‍ ക്യാരിബാഗുകള്‍ നല്‍കുമെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് ഒഫ് കേരള ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്ലാസ്റ്റിക് ക്യാരി ബാഗില്‍ നിന്നും കോട്ടണ്‍ ക്യാരി ബാഗുകളിലേക്ക് മാറുന്നതിന്റെ പ്രഖ്യാപനവും പ്രതിജ്ഞയും കുടുംബസംഗമവും നാളെ രാവിലെ 9.30 മുതല്‍ മലപ്പുറം റോസ് ലോഞ്ച് കണ്വന്ഷന് സെന്ററില്‍ നടക്കും. പ്ലാസ്റ്റിക് ക്യാരി ബാഗില്‍ നിന്നും കോട്ടണ്‍ ക്യാരി ബാഗുകളിലേക്ക് മാറുന്നതിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിക്കും. പരിപാടികള്‍ അസോസിയേഷന് സംസ്ഥാന പ്രസിന്റ് ജോബിന് പേട്ട ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്, നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കുഞ്ഞാവുഹാജി തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി. തസ്നിം, ജനറല്‍ സെക്രട്ടറി ഷബീബ് ഗ്രീന്‍സ്, ട്രഷറര്‍ പി.പി മുഹമ്മദ് ബഷീര്‍ ഒലിവ്, ഷംസുദ്ദീന് യാറ, അബ്ദുല്‍ അസീസ് ജാംജൂം എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."