കൊണ്ടോട്ടി പഴയ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു; താല്‍ക്കാലിക പന്തലൊരുക്കി
കൊണ്ടോട്ടി: പഴയ ബസ്സ്റ്റാന്‍ഡ് പരിസത്ത് വര്‍ഷങ്ങളുടെ പഴക്കമുളള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി. കൊണ്ടോട്ടി പോസ്റ്റ് ഓഫിസിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി പൊളിച്ചത്. ഇതോടെ യാത്രക്കാരുടെ സൗകര്യത്തിനായി ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് താല്കാലികമായി കാത്തിരിപ്പ് കേന്ദ്രം പൊതുപ്രവര്‍ത്തകര്‍ പുനര്‍നിര്‍മിച്ചിരിക്കുകയാണ്.
ജീര്‍ണിച്ച അവസ്ഥായിലായിരുന്ന ബസ് സ്റ്റോപ്പ് ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പൊളിച്ചുമാറ്റിയത്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ആധുനിത രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ യാത്രക്കാരായ വിദ്യാര്ഥികടക്കമുള്ളവര് ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ പ്രയാസപ്പെടുകയാണ്.ഇതോടെയാണ് നഗരത്തിലെ പൊതുപ്രവര്‍ത്തകര്‍ പൊളിച്ച അതേ സ്ഥലത്ത് താല്കാലികമായി ടാര്‍പോളിന്‍ കെട്ടി ബസ് സ്റ്റോപ്പ് നിര്‍മിച്ചത്.
ബസ് കാത്തിരിപ്പ് കേന്ദ്രം നിലവിലുള്ള സ്ഥലത്ത് തന്നെ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെട്ടിട ഉടമകളുടെ സൗകര്യത്തിനാണ് ബസ് സ്റ്റോപ്പ് മാറ്റാനുളള ശ്രമങ്ങള്‍ നടക്കുന്നതായും ആരോപണമുര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."