HOME
DETAILS
MAL
ജോസ്ഗിരി-താബോര്‍ റോഡ് തകര്‍ച്ചയില്‍
backup
January 11 2019 | 06:01 AM
ആലക്കോട്: കുടിയേറ്റപാതയായ ജോസ്ഗിരി-താബോര്‍ റോഡ് തകര്‍ന്നുതുടങ്ങി. റോഡ് പൊട്ടിപ്പൊളിഞ്ഞു കുണ്ടുംകുഴിയുമായിരിക്കുകയാണ്. കുത്തനെ ചെരിവും കൊടുംവളവുകളുമുള്ള റോഡ് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനുപുറമെയാണ് റോഡിലെ തകര്‍ച്ചയും.
ഈ റോഡിന്റെ കുറച്ചുഭാഗം ടാറിങ് പോലും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടു. റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."