പൊലിസ് ചമഞ്ഞു തട്ടിപ്പ്; രണ്ടുപേര്‍ക്കെതിരേ കേസെടുത്തു
കാഞ്ഞങ്ങാട്: പൊലിസ് ചമഞ്ഞു ടിപ്പര്‍ ലോറി ഡ്രൈവറില്‍ നിന്നു പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിലെ പൊലിസുകാരെന്നവകാശപ്പെട്ടു കാഞ്ഞങ്ങാട് പിള്ളേര് പീടികയിലെ ബി.കെ.ഇബ്രാഹിമിന്റെ മകന് ബി.കെ.സലാമിന്റെ പരാതിയിലാണു കേസെടുത്തത്.
കൊവ്വല്‍പള്ളിയിലെ സഫീന ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രേംകുമാര്‍, ആറങ്ങാടി നിലാങ്കരയിലെ രാഹുല്‍ എന്നിവര്‍ക്കെതിരേയാണു സലാം പരാതി നല്‍കിയത്.
ഈ മാസം 14നു രാത്രി സംഘത്തിലെ ഒരാള്‍ കാസര്‍കോട് എസ്.പി ഓഫിസിലെ പൊലിസ് ആണെന്നും നിങ്ങള്‍ ഉടനെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തണമെന്നും മൊബൈല്‍ ഫോണില്‍ വിളിച്ചു സലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ കാറിലെത്തിയ സലാമിന്റെ അടുത്തു ചെന്ന രണ്ടുപേര്‍ എസ്.പിയുടെ പൊതുസഹായ ഫണ്ടിലേക്കു പതിനായിരം രൂപ സംഭാവന നല്കാന് പൊലിസ് ചീഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ധരിപ്പിക്കുകയും കാന്‍സര്‍രോഗികളെ സഹായിക്കുന്ന മിത്ര ആക്റ്റിവിറ്റീസ് അസോസിയേഷന് എന്ന പേരിലുള്ള പതിനായിരം രൂപ എഴുതിയ റസീറ്റും ഇവര്‍ക്ക് മുറിച്ചു നല്‍കുകയും ചെയ്തു.
പണം കൊടുക്കാതെ ഒഴിഞ്ഞുമാറാന്‍ സലാം ശ്രമിച്ചുവെങ്കിലും പ്രതികളുടെ സമ്മര്‍ദ്ദവും ഭീഷണിയും കൂടിയതോടെ പതിനായിരം രൂപ നല്കി സലാം തിരിച്ചു പോകുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഭവം തട്ടിപ്പാണെന്നു വ്യക്തമാവുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് സലാം ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."