പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി: ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമെന്ന് നേതാക്കള്‍
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍. പ്രാദേശികതലത്തില്‍ കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ ജില്ലാതലത്തില്‍ ചര്‍ച്ച ചെയ്തെന്നും ഇനി ഭരണപങ്കാളിത്തം സംബന്ധിച്ചുകൂടി ചര്‍ച്ച ചെയ്യുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കാലങ്ങളായി കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡുകളില്‍ വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ എല്‍.ഡി.എഫ് പിന്തുണയോടെയുള്ള പ്രസിഡന്റ് സ്ഥാനവും മുന്‍പ് ഉണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനവുമാണു രാജിവച്ചത്. രാജി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നതു ജില്ലാതലത്തിലാണ്.
അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും രാജിവച്ച പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, നേതാക്കളായ ഡെന്നി കാവാലം, ജോബിച്ചന് മൈലാടൂര്‍, ജോയി ജോസഫ്, സാജി തോപ്പില്‍, സാജു പുത്തന്‍പുര എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."