പാനൂരിലെ കുരുക്കഴിക്കാന്‍ പൊലിസ്
പാനൂര്‍: അസഹനീയമായ ട്രാഫിക് കുരുക്കില്‍ നിന്നു പാനൂര്‍ ടൗണിലെ കരകയറ്റാന്‍ ട്രാഫിക് കോണുകളുമായി സി.ഐ വി.വി ബെന്നിയുടെ നേതൃത്വത്തില്‍ പൊലിസ് രംഗത്തിറങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കൂറുകളോളമാണു വാഹനങ്ങള്‍ പാനൂര്‍ ടൗണില്‍ കുടുങ്ങിക്കിടന്നത്.
ഇടുങ്ങിയ റോഡുകളും വഴിവിട്ട പാര്‍ക്കിങും ചേര്‍ന്നൊരുക്കുന്ന ട്രാഫിക് കുരുക്ക് നീക്കാന്‍ പൊലിസിന്റേയും നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച ഗതാഗത പരിഷ്കരണം രണ്ടുമാസം മുമ്പേ പാതിവഴിയില്‍ നിലച്ചിരുന്നു.
ടാക്സി സ്റ്റാന്‍ഡ് ടൗണില്‍നിന്നു മാറ്റി സ്ഥാപിക്കുന്നതില്‍ ഒരുവിഭാഗം ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷേധിക്കുകയും തുടര്‍ന്നു ട്രാഫിക് പരിഷ്കരണത്തിനു ഹൈക്കോടതി സ്റ്റേ നല്‍കുകയുമായിരുന്നു. എന്നാല്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്നതോടെയാണു സി.ഐ വീണ്ടും രംഗത്തിറങ്ങിയത്. കഴിഞ്ഞദിവസം ടൗണില്‍ നാലുഭാഗത്തും ട്രാഫിക് കോണുകള്‍ വീണ്ടു സ്ഥാപിച്ചു. പരിഷ്കരണത്തിനു ടാക്സി ഡ്രൈവര്‍മാരും പിന്തുണച്ചു.
ജങ്ഷനു സമീപത്ത് നിലവിലെ ടാക്സി സ്റ്റാന്‍ഡ് പരമാവധി പിന്നോട്ടുമാറ്റുമെന്നും ടാക്സികള്‍ പാര്‍ക്ക് ചെയ്യുന്നതു കാരണം ട്രാഫിക് തടസമില്ലാതെ ഒതുക്കി ഇടാനും ഡ്രൈവര്‍മാരുടെ യോഗം തീരുമാനിച്ചു. സ്വകാര്യവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് അടുത്തദിവസം മുതല്‍ നിയന്ത്രിക്കാനും പൊലിസ് നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."