മാലിന്യം നിക്ഷേപിക്കാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്പിച്ചു
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ചിറമനങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കോഴി മാലിന്യം നിക്ഷേപിക്കാന്‍ എത്തിയവരെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പിച്ചു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ പറമ്പില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ ഗ്രാമപഞ്ചായത്ത് നിരോധന ഉത്തരവ് നല്‍കിയിരുന്നു. ഉത്തരവ് വകവയ്ക്കാതെയാണ് കഴിഞ്ഞദിവസം വലിയ വാഹനങ്ങളില്‍ മാലിന്യം തള്ളാനെത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വാഹനങ്ങള്‍ തടയുകയായിരുന്നു തുടര്‍ന്ന് എരുമപ്പെട്ടി എസ്.ഐ സുബിന്തിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി മാലിന്യം നിറച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇനി മാലിന്യം നിക്ഷേപിക്കില്ലെന്ന ഉറപ്പിന്മേല് പിന്നീട് വാഹനങ്ങള്‍ വിട്ടു നല്കി.
മാലിന്യം ഈ പറമ്പില്‍ തന്നെ കുഴിച്ചുമൂടി. തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളിലെ 200 അറവ്ശാലകളില്‍ നിന്നുള്ള മാലിന്യമാണ് ചിറമനങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിക്ഷേപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."